മണ്ണുത്തി യൂണിയനിൽ
വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണം

മണ്ണുത്തി യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽമുഴുവൻ എ പ്ളസ് നേടിയ കുട്ടികൾക്കും,റാങ്ക് ജേതാക്കൾക്കുമുള്ള പുരസ്‌കാര സമർപ്പണം നടന്നപ്പോൾ

എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽമുഴുവൻ എ പ്ളസ് നേടിയ കുട്ടികൾക്കും,റാങ്ക് ജേതാക്കൾക്കുമുള്ള പുരസ്‌കാര സമർപ്പണ ചടങ്ങിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.കെ.പ്രസന്നൻ നിർവഹിച്ചു.എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് സ്വാഗതം പറഞ്ഞു.യൂണിയൻ പ്രസിഡന്റ്‌ ഇ.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ എ പ്ളസ് നേടിയ കുട്ടികൾക്കും,റാങ്ക് ജേതാക്കൾക്കും സ്വർണമെഡലുകൾ നൽകിയാണ് യൂണിയൻ അനുമോദിച്ചത്.യോഗം ഡയറക്ടർ ബോർഡ്‌ മെമ്പറായ ടി.വി.ചന്ദ്രൻ,യൂണിയൻ കൗൺസിലർമാരായ ശിവദാസൻ താമരശ്ശേരി,എൻ.കെ.രാമൻ,രാജേഷ് തിരുത്തോളി,ജനാർദ്ദനൻ പുളിങ്കുഴി,വനിതാ സംഘം യൂണിയൻ ട്രഷറർ ലത ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർ ചിന്തു ചന്ദ്രൻ നന്ദി പറഞ്ഞു

Author

138 Views
Scroll to top
Close
Browse Categories