രാഷ്ട്രീയ കക്ഷികള്‍ ഈഴവ ജനതയെ അവഗണിക്കുന്നു: തുഷാര്‍ വെള്ളാപ്പള്ളി

എസ്.എന്‍.ഡി.പി യോഗം പച്ചടി ശ്രീധരന്‍ സ്മാരക നെടുങ്കണ്ടം യൂണിയന്റെ പത്താമത് പിറന്നാള്‍ ആഘോഷവും നേതൃസംഗമവും എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

നെടുംകണ്ടം: എസ്.എന്‍.ഡി.പി യോഗത്തെയും എസ്.എന്‍.ട്രസ്റ്റിനെയും കുറിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് കേവലം വിരലില്‍ എണ്ണാവുന്ന ആളുകള്‍ മാത്രമാണെന്നുംസംഘടന തകര്‍ക്കാനുള്ള ഗൂഢമായ ശ്രമമാണ് നടത്തുന്നതെന്നും എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം പച്ചടി ശ്രീധരന്‍ സ്മാരക നെടുങ്കണ്ടം യൂണിയന്റെ പത്താമത് പിറന്നാള്‍ ആഘോഷവും നേതൃസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് സജിപറമ്പത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍ സംഘടനാ ക്ലാസ് എടുത്തു. യൂണിയന്‍ സെക്രട്ടറി സുധാകരന്‍ ആടിപ്ലക്കല്‍, യോഗം ബോര്‍ഡ് മെമ്പര്‍ കെ.എന്‍. തങ്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ കൗണ്‍സിലര്‍മാരായ പി. മധു കമലാലയം, സുരേഷ് ചിന്നാര്‍, സി.എം.ബാബു പഞ്ചായത്ത് കമ്മിറ്റി അംഗം ശാന്തമ്മ ബാബു തുടങ്ങിയവരും പങ്കെടുത്തു.

Author

152 Views
Scroll to top
Close
Browse Categories