കൊട്ടിയം പോളിയില്‍21-ാം ടെക്കീസ് പാര്‍ക്ക്

ചാത്തന്നൂര്‍ നിയോജക മണ്ഡലത്തിലെ ശ്രീനാരായണ പോളിടെക്‌നിക് കോളേജില്‍ ടാല്‍റോപിന്റെ ടെക്കീസ് പാര്‍ക്ക് ആരംഭിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ടാല്‍റോപ് സി.എം.ഒ. അജീഷ് സതീശനും സി.എഫ്.ഒ അനസ്അബ്ദുള്‍ ഗഫൂറും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

കൊട്ടിയം: കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജില്‍ ടാല്‍റോപിന്റെ 21-ാമത് ടെക്കീസ് പാര്‍ക്ക് ഒരുങ്ങുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ടാല്‍റോപ് സി.എം. ഒ. അജീഷ് സതീശനും സി.എഫ്.ഒ. അനസ് അബ്ദുള്‍ ഗഫൂറും ചേര്‍ന്ന് പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചു.

ചാത്തന്നൂര്‍ യൂണിയന്‍ സെക്രട്ടറി കെ. വിജയകുമാര്‍ അദ്ധ്യക്ഷനായി. 50 ഓളം എന്‍ജിനിയര്‍മാരുടെയും സംരംഭകരുടെയും സേവനം മുഴുവന്‍ ടെക്കീസ് പാര്‍ക്കുകളില്‍ ലഭ്യമായിരിക്കും. അതായത്, അനവധി ഇന്‍ഡസ്ട്രികള്‍ തന്നെ ഒരു കാമ്പസിന്റെ ഭാഗമാകും. പരിശീലനവും ക്ലാസുകളും തികച്ചും സൗജന്യമാണ്. ഔദ്യോഗിക പ്രഖ്യാപനചടങ്ങില്‍ എസ്.എന്‍.ട്രസ്റ്റ് അംഗങ്ങള്‍, കോളേജ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ടെക്കീസ് പാര്‍ക്ക് ഫോണ്‍: 8714602289,9778620197

Author

133 Views
Scroll to top
Close
Browse Categories