വായനശാല ഉദ്ഘാടനം

ഇടവൂർ ശങ്കരനാരായണ ക്ഷേത്രത്തിൽ വായനശാല ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ : നവരാത്രി ദിനത്തിൽ ഇടവൂർ ശങ്കരനാരായണ ക്ഷേത്രത്തിൽ ആരംഭിച്ച വായനശാല ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ ഉദ്ഘാടനം ചെയ്തു. ഉപനിഷത്ത് പഠന കേന്ദ്രം ചേലാമറ്റമാണ് ഈ വായനശാല സമർപ്പണമായി നൽകിയത്. ക്ഷേത്ര മേൽശാന്തി ടി.വി.ഷിബു അനുഗ്രഹ പ്രഭാഷണം നടത്തി. ധർമ്മപരിപാലനസഭ പ്രസിഡന്റ് കെ.സദാനന്ദൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചേരാനല്ലൂർ ശാഖ സെക്രട്ടറി വി.എസ്.അജയകുമാർ,എ.വി.മനോജ്, കെ.വി.രമേശൻ,കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ.രാജേഷ്,ഒക്കൽ ഗ്രാമപഞ്ചായത്ത് അംഗം ബിനിത സജീവൻ,സജി വലിയവീട്ടിൽ,എ.എ.അജിത് കുമാർ, പി.കെ.മോഹനൻ,എം.വി.ബാബു,കെ.എൻ.ജോഷി എന്നിവർ സംസാരിച്ചു.

Author

165 Views
Scroll to top
Close
Browse Categories