എസ്.എൻ.ട്രസ്റ്റ്സ്: 100 ശതമാനം വിജയം ഉറപ്പ്എതിരാളികള്‍ കടലാസ് പുലികൾ
എസ്.എൻ.ട്രസ്റ്റ്സ് ആദ്യ ഘട്ടം തിരഞ്ഞെടുപ്പിൽ ഒൗദ്യോ ഗിക പക്ഷം എതിരില്ലാതെ വിജയം നേടിയതായിഎസ് എൻ ട്രസ്റ്റ്സ് സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.അഞ്ച് റീജിയണിലെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായപ്പോൾ ഒൗദ്യോഗിക പാനൽ എതിരല്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കണ്ണൂർ, കോഴിക്കോട്, പാലക്കാട്,ചേർത്തല,തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഒൗദ്യോഗിക പക്ഷം എതിരില്ലാതെ വിജയിച്ചത്. ജനകീയ കോടതി അംഗീകാരം നൽകിയതോടെ നൂറുശതമാനം വിജയവും തുടർ ഭരണവും ഉറപ്പായി. ഇതുമായി ബന്ധപ്പെട്ട കേസുകളിൽ കോടതിയിൽ നിന്ന് വിധി ഉണ്ടാകുന്നതോടെ നടപടികൾ പൂർത്തിയാകുമെന്നും കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
എതിരാളികള്‍ കടലാസ് പുലികളാണെന്നും വ്യക്തിവിദ്വേഷമാണ് പിറകിലെന്നും എസ്.എന്‍.ട്രസ്റ്റ്സ് തൃശൂര്‍ റീജിയന്‍ ഔദ്യോഗിക പാനല്‍ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാട്ടികയില്‍ ഉദ്ഘാടനം ചെയ്ത്എസ്.എന്‍.ട്രസ്റ്റ്സ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.
ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിക്കും. 28ന് നാട്ടിക എസ്.എന്‍. കോളേജിലാണ് തിരഞ്ഞെടുപ്പ്. 37 സ്ഥാനാര്‍ത്ഥികളെയാണ് തിരഞ്ഞെടുക്കേണ്ടത്. എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.
സദാനന്ദന്‍ കൊല്ലാറ, പ്രൊഫ. കെ.കെ. രവി, ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, പി.കെ. പ്രസന്നന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പറവൂര്‍ യൂണിയന്‍ സെക്രട്ടറി ഹരിവിജയന്‍, ചാലക്കുടി യൂണിയന്‍ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണന്‍, ഗുരുവായൂര്‍ യൂണിയന്‍ സെക്രട്ടറി സജീവന്‍, തൃശൂര്‍ യൂണിയന്‍ സെക്രട്ടറി ഐ.ജി. പ്രസന്നന്‍, പീച്ചി യൂണിയന്‍ സെക്രട്ടറി സന്തോഷ്, പെരിങ്ങോട്ടുകര യൂണിയന്‍ പ്രസിഡന്റ് ഹണി കണാറ, സെക്രട്ടറി അഡ്വ. കെ.സി. സതീന്ദ്രന്‍, വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീതവിശ്വനാഥന്‍, യോഗം കൗണ്‍സിലര്‍ ബേബിറാം, മണ്ണുത്തി യൂണിയന്‍ സെക്രട്ടറി ബ്രുഗുണന്‍ മനയ്ക്കലാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
ഔദ്യോഗിക പാനലിന്റെ ചിഹ്നം താക്കോലാണ്. 37 സ്ഥാനാര്‍ത്ഥികളും വോട്ടുള്ള അംഗങ്ങളും പങ്കെടുത്തു.