മാനവമൈത്രി സമ്മേളനം

തണ്ണീര്‍മുക്കം സമാധിദിനാചരണ കമ്മിറ്റി നടത്തിയ മാനവമൈത്രി സമ്മേളനം കൈതപ്രം ദാമോദരന്‍നമ്പൂതിരിയും മന്ത്രി കെ. രാധാകൃഷ്ണനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു.

ചേര്‍ത്തല: ശ്രീനാരായണ ഗുരു സമാധി ദിനാചരണ സമ്മേളനത്തില്‍ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മന്ത്രി കെ. രാധാകൃഷ്ണനും ചേര്‍ന്നു ദീപം തെളിയിച്ചു.

ജാതിപരമായ ഉച്ചനീചത്വങ്ങള്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും, ഇത് അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചെന്നും തണ്ണീര്‍മുക്കം സമാധിദിനാചരണ കമ്മിറ്റിയും ഗ്രാമജ്യോതി കയര്‍വ്യവസായ സഹകരണസംഘം നവമി സ്വാശ്രയ സംഘം എന്നിവയും ചേര്‍ന്നു നടത്തിയ മാനവമൈത്രി സമ്മേ ളനത്തിൽ മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം പി.എസ്. ഷാജി അധ്യക്ഷനായി. മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. കൈതപ്രം ദാമോദരന്‍ നമ്പൂതിരി മുഖ്യാതിഥിയായി. ചെയര്‍മാന്‍ സി.പി. ബോസ്‌ലാല്‍, കെ.പി.സി.സി. സെക്രട്ടറി സി.കെ. ഷാജിമോഹന്‍, എസ്.എന്‍.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദര്‍ശനന്‍, ജോസഫ് മാരാരിക്കുളം, ടോംജോസ് ചമ്പക്കുളം, ജോസ് ആലുക്കാസ് മാനേജര്‍ ജയറാം, ജനറല്‍ കണ്‍വീനര്‍ ബേബി തോമസ്, ജിഷമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Author

Scroll to top
Close
Browse Categories