ഗുരുദർശനം കുട്ടികളിലേക്ക് പകർന്ന് നൽകണം

യോഗം പാണാവള്ളി മേഖല കമ്മറ്റി ഓഫീസ് പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ: ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതമാണ് ജനങ്ങൾ നയിക്കേണ്ടതെന്നും ഗുരു ദർശനം കുട്ടികളിലേക്ക് പകർന്ന് നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുംഎസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻപറഞ്ഞു. എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖല കമ്മറ്റി ഓഫീ സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രീതി നടേശൻ . പാണാവള്ളി മേഖല കമ്മറ്റി ചെയർമാൻ കെ.എൽ. അശോകൻ അദ്ധ്യക്ഷനായിരുന്നു. യോഗം കൗൺസിലർ പി.ടി.മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ് മിനിസ്ട്രേറ്റർ ടി. അനിയപ്പൻ അനുഗ്രഹ പ്രഭാഷണം നടത്തി. മേഖല കമ്മറ്റി ഭാരവാഹികൾ, ടി. അനിയപ്പനിൽ നിന്ന് ചാർജ് ഏറ്റുവാങ്ങി. കെ.പി.നടരാജൻ, കെ.എം.മണിലാൽ, ബൈജു അറുകുഴി, പി.പി. ദിനദേവൻ, പി.വിനോദ് തുടങ്ങിയവർ സംസാരിച്ചു. മേഖല കൺവീനർ ബിജുദാസ് സ്വാഗതവും വൈസ് ചെയർമാൻ ടി.ഡി. പ്രകാശൻ നന്ദിയും പറഞ്ഞു.

Author

119 Views
Scroll to top
Close
Browse Categories