പിറന്നാള്‍ ദിനത്തിലും സംഘടനാ തിരക്കിൽ

ഭാര്യ പ്രീതിനടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, മകള്‍ വന്ദന, മരുമക്കളായ ശ്രീകുമാര്‍, ആശാ തുഷാര്‍, പേരക്കുട്ടികളായ ദേവിക തുഷാര്‍, ജീവന്‍ തുടങ്ങിയ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ യോഗം ജനറല്‍ സെക്രട്ടറി പിറന്നാള്‍ കേക്ക് മുറിച്ചു. സദ്യയുമൊരുക്കിയിരുന്നു.

ചേര്‍ത്തല: പിറന്നാള്‍ ദിനത്തിലും സമുദായ പ്രവര്‍ത്തനത്തിന്റെ തിരക്കിലായിരുന്നു എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. 87-ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായെത്തിയ യൂണിയന്‍ നേതാക്കളോട് ശ്രീനാരായണഗുരു ജയന്തി ആഘോഷങ്ങളുടെ ഒരുക്കങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യോഗം, എസ്.എന്‍.ട്രസ്റ്റ് നേതാക്കളാണ് പിറന്നാള്‍ ആശംസകളുമായി കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയത്. എസ്.എന്‍. ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗം ചേര്‍ത്തല എസ്.എന്‍. കോളേജില്‍ ചേരുന്നതിനാല്‍, ഇതിനുള്ള ഒരുക്കത്തിലുമായിരുന്നു .

മന്ത്രി പി. പ്രസാദ് ഉള്‍പ്പെടെയുള്ളവരും ആശംസകളുമായി എത്തി. 25 വര്‍ഷത്തിലധികമായുള്ള പതിവു തെറ്റിക്കാതെ, പൊയ്യ എച്ച്.പി.കെ.ബി.എഡ് കോളേജ് ഡയറക്ടര്‍ പി.ജെ. മാത്യു ഇത്തവണയും പിറന്നാള്‍ കേക്ക് എത്തിച്ചു.
ഭാര്യ പ്രീതിനടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, മകള്‍ വന്ദന, മരുമക്കളായ ശ്രീകുമാര്‍, ആശാ തുഷാര്‍, പേരക്കുട്ടികളായ ദേവിക തുഷാര്‍, ജീവന്‍ തുടങ്ങിയ കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ യോഗം ജനറല്‍ സെക്രട്ടറി പിറന്നാള്‍ കേക്ക് മുറിച്ചു. സദ്യയുമൊരുക്കിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ രാഷ്ട്രീയ, സമുദായ, സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ഫോണിലൂടെ ആശംസ അറിയിച്ചു.

Author

104 Views
Scroll to top
Close
Browse Categories