പുനലൂർ യൂണിയൻ മെറിറ്റ് അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും

പുനലൂർ യൂണിയൻ മെറിറ്റ് അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും പി.എസ്.സുപാൽ എം.എൽ.എ എ ഉത്ഘാടനം ചെയ്യുന്നു

എസ് എൻ ഡി പി യോഗം പുനലൂർ യൂണിയൻ മെറിറ്റ് അവാർഡ് വിതരണവും പ്രതിഭകളെ ആദരിക്കലും യൂണിയൻ പ്രസിഡന്റ്‌ ടി.കെ സുന്ദരേശന്റെ അദ്ധ്യക്ഷതയിൽ പി.എസ്.സുപാൽ എം.എൽ.എ എ ഉത്ഘാടനം ചെയ്തു.

എസ്.എസ്.എൽ.സി ,പ്ളസ്ടു പരീക്ഷകളിൽ ഫുൾ എപ്ളസ് വാങ്ങിയ 67 ശാഖായോഗങ്ങളിലെ 250 ൽ പരം കുട്ടികളെ അനുമോദിച്ചു. യൂണിയൻ സെക്രട്ടറി ആർ .ഹരിദാസ് സ്വാഗതവും, യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ കൃതജ്ഞതയും രേഖപ്പെടുത്തി.

യൂണിയൻ വൈസ് പ്രസിഡന്റ്‌ എ.ജെ പ്രദീപ്, ഡയറക്ടർ ബോർഡ്‌ മെമ്പർ എൻ . സതീഷ് കുമാർ, ജി ബൈജു, യൂണിയൻ കൗൺസിലർമാരായ എസ്.സ ദാനന്ദൻ, കെ. വി സുഭാഷ് ബാബു, ബി. ശശിധരൻ, എസ് എബി, എൻ . സുന്ദരേശൻ വനിതാസംഘം സെക്രട്ടറി ശ്രീമതി ഓമന പുഷ്പാഗദൻ, വൈസ് പ്രസിഡന്റ്‌ ശ്രീമതി ഉടയാകുമാരി, എക്സിക്യൂട്ടീവ് അംഗങ്ങളായ സുധർമ, ബീന മോഹൻ, ഉഷപ്രസാദ്, നന്ദിനി, അംബിക, ബിന്ദു പി ഉത്തമൻ, വിജയകുമാരി, പ്രസന്ന സുശീലൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ അനീഷ് വാളക്കോട്, സുജീഷ് ശാന്തി, ശരത്, രാഹുൽ തുടങ്ങിയവർ പങ്കെടുത്തു. ബി.കോം കേരള യൂണിവേഴ്സിറ്റി ഒന്നാം റാങ്ക് നേടിയ ശ്രീലക്ഷ്മിയെയും ചടങ്ങിൽ ആദരിച്ചു .

Author

170 Views
Scroll to top
Close
Browse Categories