ഭൗതിക നേട്ടങ്ങൾ കൈവരിക്കാൻ ആദ്ധ്യാത്മികത അടിസ്ഥാനമാക്കണം

എസ്.എൻ.ഡി.പി.യോഗം അരൂർ മേഖല കമ്മറ്റി പ്രവർത്തനം ഉദ്ഘാടനം എരമല്ലൂരിൽ പ്രീതി നടേശൻ നിർവഹിക്കുന്നു

അരൂർ : ആദ്ധ്യാത്മികത അടിസ്ഥാനമാക്കിയ കുടുംബങ്ങൾക്ക് മാത്രമേ ഭൗതിക നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം അരൂർ മേഖല കമ്മറ്റി പ്രവർത്തനം ഉദ്ഘാടനം ചെയ്തു കൊണ്ട് എരമല്ലൂരിൽ സംസാരിക്കുകയായിരുന്നു പ്രീതി നടേശൻ .

അടുത്ത തലമുറ വീടിനും നാടിനും ഉതകുന്ന ഉത്തമ പൗരന്മാരായി വളരണമെങ്കിൽ അവരിൽ ഈശ്വര വിശ്വാസവും ധർമ്മ ബോധവും ഉണ്ടാവണം. അതിനു വേണ്ടി ഓരോ ശാഖാ യോഗങ്ങളും ശ്രീനാരായണ പഠന കേന്ദ്രങ്ങൾ ആരംഭിക്കണം. കുട്ടികളായിരിക്കുമ്പോൾ നൽകുന്ന നല്ല പാഠങ്ങൾ , മുതിർന്നു കഴിയുമ്പോൾ അച്ചടക്കമുള്ള പുതിയ തലമുറയെ സൃഷ്ടിക്കുവാൻ സാധിക്കും. മേഖലാ ചെയർമാൻ വി.പി. തൃദീപ് കുമാർ അദ്ധ്യക്ഷനായി. കൺവീനർ കെ.എം.മണിലാൽ സ്വാഗതം പറഞ്ഞു. യോഗം കൗൺസിലർ പി.ടി.മന്മഥൻ അനുഗ്രഹ പ്രഭാഷണം നടത്തി. ചേർത്തല യൂണിയൻ അഡ് മിനിസ്ട്രേറ്റർ ടി. അനിയപ്പൻ ഭാരവാഹികൾക്ക് ചാർജ് കൈമാറി. പാണാവള്ളി മേഖല കമ്മറ്റി ചെയർമാൻ കെ.എൽ. അശോകൻ, കൺവീനർ ബിജുദാസ് , ചേർത്തല മേഖല കമ്മറ്റി ചെയർമാൻ കെ.പി.നടരാജൻ, എരമല്ലൂർ ശാഖ പ്രസിഡന്റ് കെ.പി. ഹരിഹരൻ , സെക്രട്ടറി പി.എൻ. രാധാകൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു. അരൂർ മേഖല വൈസ് ചെയർമാൻ വി.എ. സിദ്ധാർത്ഥൻ നന്ദി പറഞ്ഞു.

Author

120 Views
Scroll to top
Close
Browse Categories