പ്രിഗോസിന്റെ മാസ്റ്റര്‍ ക്ലാസ്

‘ഇത് വെറുമൊരു മുന്നറിയിപ്പ് മാത്രം’ റഷ്യന്‍ കൂലിപ്പട്ടാളത്തിന്റെ തലവന്‍ യെവ്ജനി പ്രിഗോസിന്റെ ഈ വാക്കുകള്‍ റഷ്യന്‍ പ്രസിഡന്റ് പുടിനെ മാത്രമല്ല ലോകത്തെ തന്നെ കുറച്ചൊന്നുമല്ല അമ്പരിപ്പിച്ചത്. ‘റഷ്യന്‍ സേനയുടെ പിടിപ്പുകേട് തുറന്നു കാട്ടുക മാത്രമായിരുന്നു ലക്ഷ്യം. റഷ്യന്‍ സേനക്ക് ഒരു മാസ്റ്റര്‍ ക്ലാസാണ് ഞങ്ങള്‍ നല്‍കിയത്. ‘ടെലിഗ്രാം ആപ്പി’ലെ വീഡിയോ വഴി കൂലിപ്പട്ടാളമായ വാഗ്‌നര്‍ സേനയുടെ തലവന്‍ പ്രിഗോസിന്‍ പറഞ്ഞു. മോസ്‌കോയിലേക്ക് മുന്നേറിയ വാഗ്‌നര്‍ സൈന്യവുമായി നടത്തിയ താല്‍ക്കാലിക വെടിനിര്‍ത്തൽ കരാര്‍ പുടിന്റെ പ്രതിച്ഛായയെ ആകെ ഉലച്ചു. വാഗ്‌നര്‍ പട ‘മാസ്റ്റര്‍ ക്ലാസ്’ ആവര്‍ത്തിക്കുമെന്ന് തന്നെയാണ് നിരീക്ഷകര്‍ വിശ്വസിക്കുന്നത്

Author

135 Views
Scroll to top
Close
Browse Categories