സുനില്‍ ഛെത്രിയാണ്താരം

ശക്തരായ കുവൈറ്റിനെ സഡന്‍ഡെത്തില്‍ തകര്‍ത്ത് സാഫ് കപ്പ് ഉയര്‍ത്തിയതോടെ ഇന്ത്യയ്ക്ക് ലോക ഫുട്‌ബോളില്‍ പുതിയ പ്രതീക്ഷകളായി. ക്യാപ്റ്റന്‍ സുനില്‍ ഛെത്രി ഇതോടെ രാജ്യം ഉറ്റു നോക്കുന്ന താരമായി.
2013ലാണ് ബംഗ്‌ളൂരു എഫ്.സിയുടെ കുപ്പായമണിഞ്ഞത്. 250 മത്സരങ്ങളില്‍ ബംഗ്ളൂരുവിന് വേണ്ടി ഛെത്രി 116 ഗോളുകള്‍ നേടി . സാഫ് ഫുട്‌ബോളില്‍ നേരത്തെ പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി ഇതിഹാസ താരമായി മാറിയിരുന്നു സുനില്‍ഛെത്രി . ഛെത്രി പാകിസ്ഥാനെ ഗോള്‍ മഴയില്‍ മുക്കി ഹാട്രിക് നേടി. മത്സരത്തില്‍ ഇന്ത്യ നേടിയ നാലു ഗോളുകളില്‍ മൂന്നും ഛെത്രിയുടെ മിടുക്ക്. കളിയിലുടനീളം മികച്ച നിലവാരം പുലര്‍ത്തിയ ഗോളി ഗുര്‍പ്രീത്‌സിംഗ് സന്ധുവും അഭിനന്ദനത്തിന്റെ ഗോള്‍മഴ ഏറ്റുവാങ്ങുകയാണ്.

Author

127 Views
Scroll to top
Close
Browse Categories