ആവേശം ചോരാതെ ഷാരൂഖിന്റെ ആരാധകര്‍

അമേരിക്കയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് മുംബെയിലെ വസതിയില്‍ വിശ്രമിക്കുകയാണ് ഷാരൂഖ്ഖാന്‍. എങ്കിലും ആരാധകരുടെ ആവേശത്തിന് കുറവില്ല. ‘പത്താന്റെ’ ചരിത്ര വിജയത്തിന് ശേഷം ഷാരൂഖ്ഖാന്റെ ആക്ഷന്‍ ത്രില്ലര്‍ ‘ജവാന്‍’ വെള്ളിത്തിരയിലെത്തുന്നു. മ്യൂസിക്കല്‍ എന്റര്‍ടെയിനറായ ‘ജവാനി’ലെ പാട്ടുകള്‍ സ്വന്തമാക്കാന്‍ പോലും കമ്പനികള്‍ തമ്മില്‍ മത്സരം നടന്നു. ഒടുവില്‍ 36 കോടി നല്‍കി ‘ടി’സിരീസ് പാട്ടുകള്‍ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശങ്ങള്‍ കൂടി ചേര്‍ത്താല്‍ ആകെ 250 കോടി വരുമത്രെ. സംഗീതം: അനിരുദ്ധ്, നയന്‍താരയാണ് നായിക. വിജയ് അതിഥിവേഷത്തില്‍ വരും. സെപ്തംബര്‍ ഏഴിന് ജവാന്‍ ബിഗ്‌സ്‌ക്രീനില്‍ എത്തും.

Author

150 Views
Scroll to top
Close
Browse Categories