അരൂര്‍ കര്‍ഷക ക്ഷേമ സഹകരണസംഘം

അരൂര്‍ കര്‍ഷക ക്ഷേമ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം എരമല്ലൂര്‍ ജംഗ്ഷനില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു

ചേര്‍ത്തല: അരൂര്‍ കര്‍ഷക ക്ഷേമ സഹകരണസംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം എരമല്ലൂര്‍ ജംഗ്ഷനില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു.

സംഘം പ്രസിഡന്റ് ടി. അനിയപ്പന്‍ അദ്ധ്യക്ഷനായി. നിക്ഷേപസമാഹരണോദ്ഘാടനം എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശനും ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ ഉദ്ഘാടനം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എല്‍. ജ്യോതിഷ്‌കുമാറും നിര്‍വഹിച്ചു. എഴുപുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രദീപ്, കുത്തിയതോട് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി.ബി. ചന്ദ്രബാബു, സി.പി.എം. അരൂര്‍ ഏരിയ സെക്രട്ടറി പി.കെ. സാബു, അരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടന്‍, ബി.ജെ.പി. അരൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് രൂപേഷ് പൈ, ബി.ഡി.ജെ.എസ് അരൂര്‍ മണ്ഡലം പ്രസിഡന്റ് ബിജു പി. മൂലയില്‍ വി.എ.സിദ്ധാര്‍ത്ഥന്‍, കെ.എം. മണിലാല്‍ എന്നിവര്‍ പങ്കെടുത്തു. എരമല്ലൂരിലാണ് സംഘത്തിന്റെ ഓഫീസ് പ്രവര്‍ത്തനം.

Author

134 Views
Scroll to top
Close
Browse Categories