ജലാശയങ്ങള്‍ സംരക്ഷിക്കുന്നത് മാതൃകാപരം

കുന്നിനകം ക്ഷേത്രക്കുളം നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു

ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനില്‍, മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാര്‍ഡിലെ കുന്നിനകം ക്ഷേത്രക്കുളത്തിന്റെ നിര്‍മ്മാണോദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. കുടിവെള്ള പ്രശ്‌നം രൂക്ഷമാകുന്ന കാലത്ത് കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കുന്നത് നല്ല കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 20 ലക്ഷം രൂപയാണ് ക്ഷേത്രക്കുളം നിര്‍മ്മാണത്തിന് ജില്ലാ പഞ്ചായത്തംഗം അഡ്വ. ആര്‍. റിയാസ് ഇടപെട്ട് അനുവദിച്ചിട്ടുള്ളത്.

കുളം കല്ല് കെട്ടി സരക്ഷിക്കുകയെന്നത് ക്ഷേത്രം ഭാരവാഹികളുടെയും പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘനാളായ ആവശ്യമായിരുന്നു. കുന്നിനകം ക്ഷേത്രാങ്കണത്തില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്ത്കുമാര്‍, വൈസ്‌പ്രസിഡണ്ട് പി.എ. ജുമൈലത്ത്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുയമോള്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉദയമ്മ, ദേവസ്വം സെക്രട്ടറി കെ.വി. സുഭാഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.ആര്‍. രാജുമോന്‍ നന്ദി പറഞ്ഞു

Author

Scroll to top
Close
Browse Categories