പുനലൂർ യൂണിയൻ വനിതാസംഘം

പുനലൂർയൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോകവനിതാദിനം പ്രസിഡന്റ്‌ ടി.കെ സുന്ദരേശൻ ഉത്ഘാടനം ചെയ്യുന്നു

പുനലൂർ : യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോകവനിതാദിനം ആചരിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ്‌ ഷീലമധുസൂദനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഓമനപുഷ്പാഗദൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ടി.കെ സുന്ദരേശൻ യോഗം ഉത്ഘാടനം ചെയ്തു. വിരൽത്തുമ്പിലെ ലോകവും സ്ത്രീയും എന്നവിഷയത്തിൽ യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജവിദ്യാധരൻ ക്ലാസ്സ്‌ നയിച്ചു. ശാന്തകുമാരിടീച്ചർ, വസുമതി ടീച്ചർ, രമ അമ്മ തുടങ്ങിയവരെ ആദരിച്ചു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യൂണിയൻ വൈസ്‌പ്രസിഡന്റ് എ.ജെ പ്രദീപ്, ബോർഡ്‌ മെമ്പർ എൻ. സതീഷ്‌കുമാർ, കൗൺസിലര്‍മാരായ എസ്. സദാനന്ദൻ, കെ.വി സുഭാഷ്ബാബു, ബി ശശിധരൻ, പ്രാർത്ഥനാസമിതി വൈസ് പ്രസിഡന്റ്‌ ലതികാരാജേന്ദ്രൻ, സെക്രട്ടറി പ്രീതസജീവ്, ജോയിന്റ് സെക്രട്ടറി വിജയമ്മ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. വനിതാസംഘം വൈസ് പ്രസിഡന്റ്‌ ഉദയകുമാരി ഉദയൻ കൃതജ്ഞത പറഞ്ഞു.

Author

176 Views
Scroll to top
Close
Browse Categories