സില്‍ക്കില്‍ വസന്തോത്സവം കാര്‍ഷിക പ്രദര്‍ശനമേള

സില്‍ക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെ.കെ. കുമാരന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വസന്തോത്സവം കാര്‍ഷിക പ്രദര്‍ശനമേള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

ചേര്‍ത്തല: പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെ.കെ. കുമാരന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വസന്തോത്സവം കാര്‍ഷിക പ്രദര്‍ശനമേളയ്ക്ക് തുടക്കമായി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മേള ഉദ്ഘാടനം ചെയ്തു.

സില്‍ക്കിന്റെ 15 ഏക്കര്‍ സ്ഥലത്ത് വിവിധ ഇനം പച്ചക്കറികളും പൂക്കളുമാണ് സജ്ജമാക്കിയിട്ടുള്ളത്. പച്ചക്കറികള്‍ക്കും പൂക്കള്‍ക്കുമൊപ്പം നിന്ന് ചിത്രങ്ങളും വീഡിയോകളും പകര്‍ത്താനും അവസരമുണ്ട്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനഭായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫ്‌ളൂട്ട് കലാകാരന്‍ ചേര്‍ത്തല രാജേഷ് മുഖ്യാതിഥിയായി. ചെയര്‍മാന്‍ എസ്. രാധാകൃഷ്ണന്‍, കര്‍ഷകന്‍ ശുഭകേശന്‍, സില്‍ക്ക് മാനേജര്‍ സാല്‍ബിന്‍ എന്നിവര്‍ സംസാരിച്ചു.

Author

165 Views
Scroll to top
Close
Browse Categories