ഗുരുഭവനം മാതൃകാപരം
മൂവാറ്റുപുഴ: എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റേയും ശാഖകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ നേര്‍കാഴ്ചയാണ് വീടില്ലാത്ത മൂന്ന് കുടുംബങ്ങള്‍ക്കുള്ള ഗുരുഭവന മെന്ന് യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യസാരഥ്യത്തിന്റെ രജതജൂബിലി സ്മാരകമായി മൂവാറ്റുപുഴ യൂണിയന് നിര്‍മ്മിച്ചു നല്കിയ ഗുരുഭവനങ്ങളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂവാറ്റുപുഴ യൂണിയന്റെ പ്രവര്‍ത്തനം മറ്റ് യൂണിയനുകള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുന്ന ശ്രീകുമാരഭജനദേവസ്വം ക്ഷേത്ര കുന്നില്‍ ശ്രീനാരായണ വാട്ടര്‍ സപ്ലൈ പദ്ധതിയിലൂടെ കുടിവെള്ളം എത്തിക്കുന്നതിന് തയ്യാറായ യൂണിയന് നേതൃത്വം മഹത്തായ കര്‍മ്മമാണ് നിര്‍വഹിച്ചതെന്ന് കേരള ബാങ്ക് ചെയര്മാന് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.
ശ്രീനാരായണ വാട്ടര്‍ സപ്ലൈ സ്കീമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ യൂണിയന് പ്രസിഡന്റ് വി.കെ. നാരായണന് അദ്ധ്യക്ഷനായിരുന്നു.സെക്രട്ടറി അഡ്വ. എ.കെ. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. കുടിവെള്ള പദ്ധതിക്ക് സ്ഥലം സംഭാവന ചെയ്ത പുറമഠത്തോട്ടം രഞ്ചന്‍ പി. ഭാസ്കരനേയും പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്ത കേരള വാട്ടര്‍ അതോറിട്ടി റിട്ട. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ആര്. സദാനന്ദനേയും ചടങ്ങില്‍ ആദരിച്ചു. യൂണിയന് വൈസ്പ്രസിഡന്റ് പി.എന്‍. പ്രഭ, യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. എന്‍. രമേശ്, എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ്. പ്രിന്‍സിപ്പല്‍ ടി. രാധാകൃഷ്ണന്, ഹെഡ്മിസ്ട്രസ് വി.എസ്. ധന്യ, യൂണിയന് കൗണ്‍സിലര്‍മാരായ പി. ആര്. രാജു, എം.ആര്. നാരായണന്, ടി.വി. മോഹനന്, കെ.പി. അനില്‍, ക്ഷേത്രകമ്മിറ്റി കണ്‍വീനര്‍ പി.വി. അശോകന്, യൂണിയന് പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം.എല്‍. വില്സന്, എന്‍.കെ. ശ്രീനിവാസന്, യൂണിയന് വനിതാസംഘം പ്രസിഡന്റ് നിര്‍മ്മല ചന്ദ്രന്, സെക്രട്ടറി ഭാനുമതി ഗോപിനാഥ്, യൂണിയന് യൂത്ത്മൂവ്മെ ന്റ് പ്രസിഡന്റ് എം. ആര്. സിനോജ്, സെക്രട്ടറി പി.എസ്. ശ്രീജിത്ത്, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി അംഗം കെ.ജി. അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രമോദ് കെ. തമ്പാന് നന്ദി പറഞ്ഞു.