രാജാവ് അനുവദിച്ച സംവരണം പോലും അട്ടിമറിക്കുന്നു

ചക്കാംപറമ്പ് ശാഖയുടെ സുവര്‍ണജൂബിലി ആഘോഷം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

മാള: രാജാവ് അനുവദിച്ച സംവരണം പോലും മതാധിപത്യശക്തികളും സവര്‍ണാധിപത്യ ശക്തികളും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്നും ചിഹ്നം നോക്കി വോട്ട് ചെയ്യുന്നത് നിറുത്തി ഈഴവസമുദായം വോട്ട് ബാങ്കായി മാറണമെന്നും എസ്.എന്‍ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു.എസ്.എന്‍.ഡി.പിയോഗം ചക്കാംപറമ്പ് ശാഖയുടെ സുവര്‍ണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാള യൂണിയന്റെ ആഭിമുഖ്യത്തില്‍ ആശാന്‍ കൃതികളുടെ നൂറാം വര്‍ഷാചരണവും ഭവന വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ശാഖയുടെ സ്ഥാപകഅംഗങ്ങളെ ആദരിച്ചു. ചക്കാംപറമ്പ് ക്ഷേത്രം ഹാളില്‍ നടന്ന യോഗത്തില്‍ ശാഖാ പ്രസിഡന്റ് എന്‍.എസ്. ലെനിന്‍ അദ്ധ്യക്ഷനായി. വാര്‍ഡ്‌മെമ്പര്‍ ജിയോ കൊടിയന്‍, പഞ്ചായത്ത് അംഗം ലളിത ദിവാകരന്‍, പി.കെ. പ്രസന്നന്‍, മാള എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് പി.കെ. സാബു, എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി സി.ഡി ശ്രീലാല്‍, കേന്ദ്രസമിതി യൂത്ത്മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് രജീഷ് മാരിക്കല്‍, വിജ്ഞാനദായിനി സഭ പ്രസിഡന്റ് എ.ആര്‍. രാധാകൃഷ്ണന്‍, സെക്രട്ടറി ടിപി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പി.കെ. ഷനോജ് സ്വാഗതവും സി.എസ്. സന്തോഷ് നന്ദിയും പറഞ്ഞു.

Author

Scroll to top
Close
Browse Categories