പിന്നാക്ക വികസന കോര്‍പ്പറേഷന് ഫണ്ട് അനുവദിക്കണം

ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ കേന്ദ്രസമിതി തയ്യാറാക്കിയ 2023 വര്‍ഷത്തെ ഡയറിയുടെ പ്രകാശനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കുന്നു.

ചേര്‍ത്തല: പിന്നാക്ക വികസന കോര്‍പ്പറേഷന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ കേന്ദ്രസമിതിയുടെ 2023 വര്‍ഷത്തെ ഡയറിയുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഉള്‍പ്പെടെ ലഭിക്കാത്തതിനാല്‍ പഠനം മുടങ്ങുന്ന അവസ്ഥയാണ്. സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി കോര്‍പ്പറേഷന് ഫണ്ട് അനുവദിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.

ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ കേന്ദ്രസമിതിയുടെ 2023 വര്‍ഷത്തെ ഡയറിയുടെ പ്രകാശനചടങ്ങിന് ശേഷം പ്രതിനിധികൾ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാെപ്പം

യോഗം കൗണ്‍സിലര്‍മാരായ പി.കെ. പ്രസന്നന്‍, സി.എം. ബാബു, കോ-ഓര്‍ഡിനേറ്റര്‍ പി.വി. രജിമോന്‍, പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ആര്‍. ജയചന്ദ്രന്‍, സെക്രട്ടറി കെ.എം. സജീവ്, ട്രഷറര്‍ ആര്‍. ബോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Author

Scroll to top
Close
Browse Categories