കണ്ണൂര്‍ എസ്.എന്‍ കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തുറന്നു

കണ്ണൂര്‍ എസ്.എന്‍. കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: ലോകത്തിലെ വിവിധ കോണുകളില്‍ നിന്നുള്ള അറിവുകൾ സാമൂഹ്യപുരോഗതിക്ക് ഉപയോഗപ്രദമാക്കാന്‍ സര്‍വകലാശാല, ഗവേഷണകേന്ദ്രങ്ങളില്‍ ട്രാന്‍സ്‌ലേഷന്‍ ലാബുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ എസ്.എന്‍. കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേവലം അക്കാഡമിക് കാര്യങ്ങളില്‍ മാത്രമുള്ള അറിവുകള്‍ മറികടക്കാനാവണം. അറിവ് ഉത്പാദനകേന്ദ്രങ്ങളായി സര്‍വകലാശാല, ഗവേഷണ കേന്ദ്രങ്ങളെ മാറ്റാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. നൂതനാശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി പഠനത്തോടൊപ്പം സ്റ്റാര്‍ട്ട്അപ്പുകള്‍ തുടങ്ങാന്‍ ഉതകുന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റും. വിദ്യാര്‍ത്ഥികള്‍ക്ക് അക്കാഡമിക് രംഗത്തുള്ള പ്രോത്സാഹനം കായിക രംഗത്തും നല്‍കണം. അഞ്ചുലക്ഷം കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം ആരംഭിച്ചു. അന്താരാഷ്ട്രതലത്തിലെ കോച്ചുകളെ ഉപയോഗപ്പെടുത്തി 5000കുട്ടികള്‍ക്ക് അത്‌ലറ്റിക് പരിശീലനം ദേശിയ അത്‌ലറ്റിക് ഫെഡറേഷനുമായി സഹകരിച്ച് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Author

138 Views
Scroll to top
Close
Browse Categories