അവതാരം തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി

‘ടൈറ്റാനിക്കി’നു ശേഷം ജെയിംസ് കാമറൂണ്‍ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അവതാര്‍-2

നക്ഷത്രസമൂഹത്തിലെ പച്ചപ്പ് നിറഞ്ഞ പണ്ടോര എന്ന ഉപഗ്രഹത്തില്‍ അമൂല്യ ധാതുഖനനം നടത്താന്‍ കുടിയേറിയ മനുഷ്യരും അവിടത്തെ ഗോത്ര സമൂഹത്തിന്റെ അതിജീവന പോരാട്ടവും പ്രമേയമാക്കിയ അവതാറിന് നാല് ഭാഗങ്ങള്‍ ഉണ്ടാകും. 2009ല്‍ ആദ്യ അവതാര്‍ റിലീസായി. രണ്ടാം ഭാഗമാണ് ഇപ്പോള്‍ തിയേറ്ററില്‍ ഓടുന്ന അവതാര്‍ ദ വേ ഓഫ് വാട്ടര്‍ .നാലാം ഭാഗത്തിന് 2028 വരെ കാത്തിരിക്കേണ്ടി വരും.

കോടികള്‍ വാരിക്കൂട്ടിയ ടൈറ്റാനിക്കിന്റെ 25-ാം വാര്‍ഷികം അടുത്ത ഫെബ്രുവരിയില്‍ ആഘോഷിക്കുകയാണ്. വാലന്റൈന്‍സ് ദിനത്തില്‍ ഫോര്‍.കെ. പതിപ്പായി ടൈറ്റാനിക് വീണ്ടും റിലീസ് ചെയ്യാനൊരുങ്ങുകയാണ് 68 കാരനായ കാമറൂണ്‍
പ്രധാന ചിത്രങ്ങള്‍: പിരാന (1982), ടെര്‍മിനേറ്റര്‍ (1984), ഏലിയന്‍സ് (1986), ടെര്‍മിനേറ്റര്‍ -2 (1991), ട്രൂലെസ് (1994), ടൈറ്റാനിക് (1997), അവതാര്‍ (2009),

അവതാര്‍ കളക്ഷന്‍ -291 കോടി ഡോളര്‍,
ടൈറ്റാനിക് 219 കോടി ഡോളര്‍.

Author

134 Views
Scroll to top
Close
Browse Categories