വൈപ്പിൻ യൂണിയൻ ജനജാഗ്രത സദസ്

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ വൈപ്പിൻ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജന ജാഗ്രത സദസ്സ് യോഗം വൈപ്പിൻ യൂണിയൻ പ്രസിഡണ്ട് ടി.ജി വിജയൻ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ എസ്.എൻ.ഡി.പി.യോഗം വൈപ്പിൻ യൂണിയൻ വനിതാ സംഘം നടത്തിയ
ജനജാഗ്രത സദസ് യൂണിയൻ പ്രസിഡണ്ട് ടി.ജി വിജയൻ ഉദ്ഘാടനം ചെയ്തു.

യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് കലാ സന്തോഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര വനിതാ സംഘം പ്രസിഡണ്ട് കെ.പി കൃഷ്ണകുമാരി മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം സെക്രട്ടറി ഷീജ ഷെമൂർ, യോഗം വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി ജോഷി, കൗൺസിലർമാരായ സി കെ ഗോപാലകൃഷ്ണൻ, കണ്ണദാസ് തടിക്കൽ, സി.വി ബാബു, ശാഖ പ്രസിഡണ്ട് വി.ജി വിശ്വനാഥൻ, ശാഖ സെക്രട്ടറി ഒ.ആർ അനീഷ് , യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡണ്ട് ബിനുരാജ് പരമേശ്വരൻ, സംഘം സെക്രട്ടറി പത്മിനി എന്നിവർ പ്രസംഗിച്ചു. തുടർന്ന് അനാചാരങ്ങൾക്കെതിരെ ഫ്‌ളാഷ്‌മോബ് അവതരിപ്പിച്ചു.

ജന ജാഗ്രത സദസിൽ പങ്കെടുത്തവർ

Author

94 Views
Scroll to top
Close
Browse Categories