കൊടകര യൂണിയന്‍ മഹാസമാധി ദിനാചരണം

കൊടകര : മഹാസമാധി ദിനാചരണം ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം കൊടകര യൂണിയനില്‍ ശ്രീനാരായണ വൈദികയോഗം യൂണിയന്‍ സെക്രട്ടറി എ.ബി. വിശ്വംഭരന്‍ ശാന്തികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഗുരു പൂജയോടെ ആരംഭിച്ചു. തുടര്‍ന്ന് ഗുരുദേവ കൃതികളുടെ പാരായണം, ഗുരുദേവപ്രഭാഷണം, സമാധി ദിനപൂജ എന്നീ ചടങ്ങുകള്‍ നടക്കുകയുണ്ടായി. യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍, വൈസ് പ്രസിഡന്റ് പി.കെ.സുഗതന്‍, യോഗം ഡയറക്ടര്‍ എന്‍.ബി. മോഹനന്‍, യൂത്ത് മൂവ്‌മെന്റ് ജില്ലാ ചെയര്‍മാന്‍ അനൂപ് കെ. ദിനേശന്‍, കൗണ്‍സിലര്‍മാരായ ശ്രീധരന്‍ വി.വി, പ്രഭാകരന്‍ മുണ്ടയ്ക്കല്‍, കെ.ജി. സുരേന്ദ്രന്‍, വനിതാസംഘം പ്രസിഡന്റ് മിനി പരമേശ്വരന്‍, മോഹനന്‍ വടക്കേടത്ത്, എം.വി. ചന്ദ്രശേഖരന്‍, സുകുമാരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Author

94 Views
Scroll to top
Close
Browse Categories