ഐരാപുരം ശാഖയിൽ ഗുരുദേവജയന്തി ആഘോഷം

ഘോഷയാത്രയെ തുടർന്ന് നടന്ന പൊതുസമ്മേളനം യൂണിയൻ കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ : ഐരാപുരം 880-ാം നമ്പർ ശാഖയിൽ ഗുരുദേവജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്രയെ തുടർന്ന് നടന്ന പൊതുസമ്മേളനം .യൂണിയൻ കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ത്യാഗരാജൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ദേശീയ ഡ്രാഗൺ ബോട്ട് റേസ് സ്വർണ്ണ മെഡൽ ജേതാവ് കുമാരി കൃഷ്ണപ്രിയ ഷാജിയെ അനുമോദിച്ചു. ശാഖ സെക്രട്ടറി അശ്വതി രാജൻ, ബിനു പി.ജി., ലൈജു സി.എസ്., നളിനി മോഹനൻ, വി.ബി.സന്തോഷ്,ജി.ഷൈൻ കുമാർ, രാഹുൽ രാജ്,പ്രേസീല അശോകൻ, കുമാരി അശ്വിനി ശിവൻ, നിജേഷ് വി.ആർ. എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി.,പ്ലസ് ടു,ഡിഗ്രി, പി.ജി. പരീക്ഷവിജയികളെ അനുമോദിച്ചു.

Author

82 Views
Scroll to top
Close
Browse Categories