ജയന്തി ആഘോഷം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയനിൽ

പച്ചടിശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയനിൽ ഗുരുദേവന്റെജയന്തി ആഘോഷത്തിന് യൂണിയൻ പ്രസിഡന്റ്‌ സജി പറമ്പത്ത് പതാക ഉയർത്തുന്നു

ശ്രീനാരായണ ഗുരുദേവന്റെ ജയന്തി പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയനിൽ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ്‌ സജി പറമ്പത്ത് പതാക ഉയർത്തി. . പതാക ഉയർത്തലിനു ശേഷം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, കൗൺസിൽ അംഗങ്ങളായ എൻ.ജയൻ, സി.എം ബാബു, കെ.ബി സുരേഷ്, പി മധു, പഞ്ചായത്ത്‌ കമ്മിറ്റി അംഗം സജി സി. ആർ എന്നിവരുടെ നേതൃത്വത്തിൽ നെടുങ്കണ്ടം യൂണിയനു കീഴിലുള്ള മുഴുവൻ ശാഖകളിലും ജയന്തി ദിനാഘോഷത്തിൽ പങ്കെടുത്ത് ചതയ ദിന സന്ദേശം നൽകി.

Author

110 Views
Scroll to top
Close
Browse Categories