സര്‍ക്കാരിന്റെ ഓണാഘോഷം യോഗം ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്തു

ഫോര്‍ട്ട് കൊച്ചിയില്‍ ഓണാഘോഷ പരിപാടി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ഫോര്‍ട്ടുകൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെ ഫോര്‍ട്ട്‌കൊച്ചി ജനകീയ ഓണാഘോഷസമിതി സംഘടിപ്പിക്കുന്ന പൂവിളി ഓണാഘോഷ പരിപാടി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. പ്രീതി നടേശന്‍ ഭദ്രദീപം കൊളുത്തി. ഇരുവരെയും ചടങ്ങില്‍ ആദരിക്കുകയും ചെയ്തു. തുറന്ന ജീപ്പിലാണ് യോഗം ജനറല്‍ സെക്രട്ടറിയെ വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്. സര്‍ക്കാരുമായി ചേര്‍ന്ന് നടത്തുന്ന ഓണാഘോഷ ചടങ്ങില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയായ തന്നെ പങ്കെടുപ്പിക്കുന്നതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ഇരട്ടത്താപ്പാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇതേ ചടങ്ങില്‍ കൊച്ചി ബിഷപ്പ് പങ്കെടുത്താല്‍ ഇവിടെ ഒരാള്‍ക്കും പരാതിയുണ്ടാകില്ല. ബിഷപ്പായാലും താനായാലും സമുദായ നേതാക്കള്‍ തന്നെയാണ്. തന്നോടു മാത്രമാണ് ചിലര്‍ക്ക് അയിത്തമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കെ.ജെ മാക്‌സി എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വിനയ്‌ഫോര്‍ട്ട് ദീപാലങ്കാരം തെളിയിച്ചു. മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.എ. ശ്രീജിത്ത്, പ്രിയപ്രശാന്ത്, എസ്.എന്‍.ഡി.പി യോഗം കൊച്ചി യൂണിയന്‍ പ്രസിഡന്റ് എ.കെ. സന്തോഷ്, സെക്രട്ടറി ഷൈന്‍ കൂട്ടുങ്കല്‍, എ.സി.പി. വി.ജി. രവീന്ദ്രനാഥ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Author

324 Views
Scroll to top
Close
Browse Categories