പയ്യോളി യൂണിയൻ ഓഫീസ് കെട്ടിടം ഉദ്ഘാടനം

പയ്യോളി യൂണിയൻ ഓഫീസ് കെട്ടിടം യോഗം അസിസ്റ്റന്റ് സെക്രട്ടറി
അഡ്വ: രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി യൂണിയൻ ഓഫീസ് കെട്ടിടം യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കഞ്ഞിരോളി കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയിൽ പ്രേമാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. സ്ഥലം ദാനമായി നൽകിയ ഉമാരാജീവൻ ശിവോഹം വടകര,രാജീവൻ ശിവോഹം വടകര എന്നിവരെയും പയ്യോളി മുൻസിപ്പാലിറ്റിയിലെ ഏറ്റവും നല്ല ക്ഷീര കർഷക സജിഷ ബിനുവിനെയും പൊന്നാടയണിയിച്ചു ആദരിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് രാമകൃഷ്ണൻ കെ പി ,പേരാമ്പ്ര യൂണിയൻ പ്രസിഡന്റ് കുഞ്ഞിക്കണാരൻ,വനിതാ സംഘം പ്രസിഡന്റ ഇന്ദിരാദേവി,വടകര യൂണിയൻ മുൻ വനിതാ സെക്രട്ടറി സുഷമാദാസൻ എന്നിവർ സംസാരിച്ചു,യോഗം ഡയറക്ടർ ബോർഡ് മെമ്പർ കുറുമയിൽ രമേശൻ സ്വാഗതവും യൂണിയൻ കൗൺസിലർ രത്നാകരൻ കെ എൻ നന്ദിയും പറഞ്ഞു

Author

357 Views
Scroll to top
Close
Browse Categories