മാന്‍ വീണ്ടും

ഒന്നിലധികം തവണ എം.എല്‍.എ. യായി എന്ന പേരില്‍ ആറു ലക്ഷം വരെ പ്രതിമാസം പെന്‍ഷന്‍ പറ്റിയിരുന്ന മുന്‍ എം.എല്‍.എ മാരും ഉണ്ടായിരുന്നു.

വേറിട്ട നടപടികളിലൂടെ വീണ്ടും ശ്രദ്ധേയനാവുകയാണ് ആം ആ ദ് മി പാര്‍ട്ടിയുടെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ. എം.എല്‍.എ. മാരുടെയും മുന്‍ എം.എല്‍.എ. മാരുടെയും ആനുകൂല്യങ്ങളില്‍ കൈ വെച്ചിരിക്കുകയാണ് മുഖ്യമന്ത്രി. മുന്‍ എം.എല്‍.എ. മാർക്കും മുന്‍മന്ത്രിമാര്‍ക്കുമുള്ള പോലീസ് കാവല്‍ നിര്‍ത്തലാക്കി. സര്‍ക്കാര്‍ ബംഗ്ലാവുകളില്‍ നിന്ന് അവരെ ഇറക്കിവിട്ടു. എം.എല്‍.എ. മാരുടെ പെന്‍ഷന്‍ 75,000 രൂപ എന്ന് നിജപ്പെടുത്തി. ഒന്നിലധികം തവണ എം.എല്‍.എ. യായി എന്ന പേരില്‍ ആറു ലക്ഷം വരെ പ്രതിമാസം പെന്‍ഷന്‍ പറ്റിയിരുന്ന മുന്‍ എം.എല്‍.എ മാരും ഉണ്ടായിരുന്നു. ഇത്രയും നടപടി കൊണ്ട് മാത്രം സര്‍ക്കാരിന് ഒരു വര്‍ഷം ലഭിക്കാന്‍ കഴിയുന്ന തുക 2000 കോടി.

Author

116 Views
Scroll to top
Close
Browse Categories