വനിതാസംഘം വാര്‍ഷിക പൊതുയോഗം

എസ്.എന്‍.ഡി.പി യോഗം പൂത്തോട്ട ശാഖാ വനിതാസംഘത്തിന്റെ വാര്‍ഷിക പൊതുയോഗം 1103-ാം നമ്പര്‍ ശാഖാ പ്രസിഡന്റ് ഇ.എന്‍. മണിയപ്പന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.

തൃപ്പൂണിത്തുറ: എസ്.എന്‍.ഡി.പി യോഗം പൂത്തോട്ട ശാഖാ വനിതാസംഘത്തിന്റെ വാര്‍ഷിക പൊതുയോഗം 1103-ാം നമ്പര്‍ ശാഖാ പ്രസിഡന്റ് ഇ.എന്‍. മണിയപ്പന്‍ ഉദ്ഘാടനം ചെയ്തു. കണയന്നൂര്‍ യൂണിയന്‍ വനിതാസംഘം കണ്‍വീനര്‍ വിദ്യാ സുധീഷ് അദ്ധ്യക്ഷത വഹിച്ചു.

വനിതാസംഘം പ്രസിഡന്റ് ലളിത സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. ശാഖായോഗം സെക്രട്ടറി കെ.കെ. അരുണ്‍കാന്ത് മുഖ്യപ്രഭാഷണം നടത്തി.

വനിതാസംഘം സെക്രട്ടറി രാജമ്മ സുശീലന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. എസ്.എസ്. എല്‍.സി, പ്ലസ് ടു പരീക്ഷകളിലെയും കേന്ദ്ര വനിതാസംഘം സംഘടിപ്പിച്ച കലാമത്സരത്തിലെയും വിജയികളെ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. വനിതാസംഘം കണയന്നൂര്‍ യൂണിയന്‍ കമ്മിറ്റി അംഗം മിനിജയന്‍, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് എന്‍.ബി.
സുജേഷ്, കുമാരിസംഘം ചെയര്‍പേഴ്‌സണ്‍ സേതുലക്ഷ്മി, ബാലജന യോഗം പ്രസിഡന്റ് ആദിത്യാബിജു എന്നിവര്‍ ആശംസ നേര്‍ന്നു. വനിതാസംഘം ഖജാന്‍ജി മഞ്ജു മണിയന്‍ നന്ദി പറഞ്ഞു.

Author

183 Views
Scroll to top
Close
Browse Categories