പ്രീ മാരേജ് കൗൺസലിംഗ് കോഴ്സ്

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെൻറ്ററിന്റെ സഹകരണത്തോടെ നടത്തുന്ന പ്രീ മാരേജ് കൗൺസലിംഗ് കോഴ്സിന്റെ മുപ്പതാമത് ബാച്ചിന്റെ ക്‌ളാസുകൾ യുണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡണ്ട് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിൽ അംഗം പി.സലിംകുമാർ, മൈക്രോ ഫൈനാൻസ് കോ ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്‌,ഷൈലജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രൊഫ. കൊടുവഴങ്ങ ബാലകൃഷ്‌ണനും, ഡോ. ശരത് ചന്ദ്രനും ക്‌ളാസുകൾ നയിച്ചു.

Author

152 Views
Scroll to top
Close
Browse Categories