ചെറുകുന്നം ശാഖായോഗം ഗുരുക്ഷേത്രം പ്രതിഷ്ഠാ വാര്‍ഷികം

ടി.കെ.മാധവന്‍ സ്‌മാരകം മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്‍ ചെറുകുന്നം ശാഖയോഗ ഗുരുക്ഷേത്രത്തിന്റെ പ്രതിഷ്ഠാ വാര്‍ഷികം യൂണിയന്‍ കണ്‍വീനര്‍ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു.

മാവേലിക്കര: ടി.കെ.മാധവന്‍ സ്മാരക മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്‍ ചെറുകുന്നം ശാഖായോഗം ഗുരുക്ഷേത്രത്തിന്റെ 24-ാമത് പ്രതിഷ്ഠാ വാര്‍ഷികം യൂണിയന്‍ കണ്‍വീനര്‍ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പ്രസന്നന്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍മാരായ ഗോപന്‍ ആഞ്ഞിലിപ്ര, രാജന്‍ ഡ്രീംസ്, യൂണിയന്‍ കമ്മിറ്റി അംഗം സുരേഷ് പള്ളിക്കല്‍, തെക്കേക്കര മേഖല പ്രസിഡന്റ് മുരളി അഷ്ടമി, യൂത്ത്മൂവ്‌മെന്റ് യൂണിയന്‍ വൈസ് പ്രസിഡന്റുമാരായ ഷാനുല്‍ റ്റി ,ഷനോജ് , വനിത സംഘം പ്രസിഡന്റ് സുനിത പ്രദീപ്, സുമംഗല പീതാംബരന്‍, രതി സുനന്ദകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. ശാഖ സെക്രട്ടറി ഗോപാലന്‍ തെങ്ങുവിളയില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് വിശ്വനാഥന്‍ ഉദയം കൃതജ്ഞതയും പറഞ്ഞു. ചടങ്ങില്‍ മുന്‍കാല ഭാരവാഹികളായ ദാമോദരന്‍ സുധീഷ് ഭവനം, പുഷ്പാംഗദന്‍ വലിയ വീട്ടില്‍, അമ്മിണി കുഴിവീട്ടില്‍, കനകമ്മ വിശ്വാലയം, പുഷ്പവല്ലി കൊച്ചുവിളയില്‍ എന്നിവരേയും ഭാരവാഹിത്വത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ വിശ്വനാഥന്‍ ഉദയത്തിനേയും ആദരിച്ചു. തുടര്‍ന്ന് കോട്ടയം ഷിനോജ് കെ.മോഹന്റെ പ്രഭാഷണം, ഗുരുദേവ പ്രസാദ വിതരണം, വര്‍ണ്ണോത്സവം, നൃത്തനൃത്ത്യങ്ങള്‍ എന്നിവയും നടന്നു.

Author

193 Views
Scroll to top
Close
Browse Categories