ശില്പം

വക്കുകളും ചായങ്ങളും
മഴയും മണ്ണും പോലെയാണ്.
അവയൊന്നു ചേര്‍ന്ന്
കവിതയും ചിത്രവുമാകുന്നു.
വാക്കുകള്‍ തൂലികത്തുമ്പിലൂടെ
കവിതയായ് കടലാസ്സിലേക്ക്-
പിറന്നു വീണ്, ചുവരിലെ-
ച്ചിത്രത്തെനോക്കി,
കണ്ണ് ചിമ്മിക്കൊണ്ടിരുന്നു.
നാക്ക് നുണഞ്ഞ്‌കൊണ്ടിരുന്നു.
ചായം നുണഞ്ഞ ബ്രഷ്
ചുവരിനെയുമ്മവെച്ച്
ചിത്രമായുണരുന്നത്-
കണ്ട കവിത, കോരി-
ത്തരിച്ച് മൊട്ടിട്ടു.
കവിത കടലാസ്സീന്നും
ചിത്രം ചുവരീന്നുമിറങ്ങി
പ്രപഞ്ച താളത്തിനൊപ്പമൊഴുകി
കണ്‍കുളിരുന്ന നൃത്തമായ്.
ദേവചലനം
ഹൃദയസ്‌ഫോടനമായ്
തണുത്തുറഞ്ഞ്
കടലിലും കരയിലും
ശില്പങ്ങളായ്…
9400759640






