വിശ്വശാന്തി ഹോമം നടത്തി

പാര്‍ളിക്കാട് നടരാജഗിരി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിശ്വശാന്തി ഹോമം നടത്തുന്നു.

വടക്കാഞ്ചേരി: പാര്‍ളിക്കാട് നടരാജഗിരി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിശ്വശാന്തി ഹോമം നടത്തി. ഗുരു രചിച്ച ഹോമമന്ത്രത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു വിശേഷാല്‍ ഹോമം. സമത്തുക്കളെ സമര്‍പ്പിച്ച് ഹവനം നടത്തിയ ജനറല്‍ സെക്രട്ടറി ഹോമകുണ്ഡത്തില്‍ മഹാസൂക്കില്‍ നെയ്യ് അര്‍പ്പിച്ചു. ശാന്തി വിനോദ് മഹോദയ കാര്‍മികനായി. യൂണിയന്‍ പ്രസിഡന്റ് എം.എസ്. ധര്‍മ്മരാജന്‍, സെക്രട്ടറി ടി.ആര്‍. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

അന്നദാനമണ്ഡപത്തിന്
ലക്ഷം രൂപ
വടക്കാഞ്ചേരി: നടരാജഗിരി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രത്തില്‍ പുതുതായി ആരംഭിച്ച അന്നദാന മണ്ഡപത്തില്‍ എല്ലാ ദിവസവും കാലത്തും, ഉച്ചയ്ക്കും ഭക്ഷണം നല്‍കാന്‍ ലക്ഷം രൂപ നല്‍കി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മണ്ഡപ സമര്‍പ്പണം നിര്‍വഹിച്ചാണ് പ്രഖ്യാപനം നടത്തിയത്. ആമാശയത്തിന്റെ പ്രതിസന്ധിക്ക് പരിഹാരം കാണാത്ത ആത്മീയതയ്ക്ക് ഒരു പ്രസക്തിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ വിശപ്പ് മാറ്റാനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

Author

114 Views
Scroll to top
Close
Browse Categories