രാഷ്‌ട്രീയ, സാമ്പത്തിക, സാമുദായിക നീതിആവശ്യപ്പെടുമ്പോള്‍ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നു

വടക്കാഞ്ചേരി: വര്‍ഗീയ മതപാര്‍ട്ടിയായ മുസ്ലീംലീഗ് ഈഴവരെ മതേതരത്വം പഠിപ്പിക്കേണ്ടതില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാര്‍ളിക്കാട് നടരാജഗിരി ശ്രീബാലസുബ്രഹ്മണ്യ ക്ഷേത്രം പ്രതിഷ്ഠാ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗ് നിശ്ചയിക്കുന്ന ജനപ്രതിനിധികള്‍ മുഴുവന്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളവരാണ്. മലപ്പുറത്ത് മുസ്ലീം വിഭാഗത്തിന് അനുവദിച്ച കോളേജും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നത് മുസ്ലീം സമ്പന്നരാണ്. അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കുന്നതിലൂടെ ഖജനാവ് കൊള്ളയടിക്കുന്നു. രാഷ്ട്രീയ സാമ്പത്തിക സാമുദായിക നീതി ഈഴവര്‍ക്ക് ലഭിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ മുസ്ലീംലീഗ് തന്നെ കൊത്തിക്കീറുന്നു. വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നു. മലപ്പുറത്ത് നടത്തിയ പ്രസ്താവന ലീഗിനെതിരെയാണ്. അത് മുസ്ലീം സമുദായത്തിനെതിരായി ചിത്രീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തീകരിച്ച വെള്ളാപ്പള്ളി നടേശനെ കര്‍മ്മധീരതയുടെ മൂന്ന് പതിറ്റാണ്ട് പുരസ്‌കാരം നല്‍കി അനുമോദിച്ചു. ക്ഷേത്രത്തിനോട് തൊട്ട് സ്ഥാപിച്ച ക്ഷേത്ര ഐതിഹ്യഫലകം, ശതാബ്ദി സ്മാരകമായി 10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അന്നദാന മണ്ഡപം എന്നിവ സമര്‍പ്പിച്ചു. നിര്‍മ്മാണത്തിന് തന്റെ കുടുക്ക സമ്മാനിച്ച വടക്കാഞ്ചേരി ക്ലേലിയ ബാര്‍ബിയേറി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയും കുറാഞ്ചേരി കുടുക്കകുന്നേല്‍ ബിജു-രേഷ്മ ദമ്പതികളുടെ മകനുമായ ആത്മാനന്ദിന് (7) ഭക്ഷണം വിളമ്പിയായിരുന്നു സമര്‍പ്പണം. തലപ്പിള്ളി യൂണിയന്‍ പ്രസിഡന്റ് എം.എസ്. ധര്‍മ്മരാജന്‍ അദ്ധ്യക്ഷനായി. പ്രീതിനടേശന്‍ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയന്‍ സെക്രട്ടറി ആര്‍. രാജേഷ്, വി.വി. ശിവദാസന്‍, എം.കെ. ബാബു, കെ.വി. രവി, പി.ജി. ബിനോയ്, അനിത ശശിധരന്‍, പി.എം. ദാസന്‍, മജീഷ് വേലൂര്‍, ഷീബ വിശ്വനാഥന്‍, ബിനുശശി, നിഖില്‍ എന്നിവര്‍ സംസാരിച്ചു.
വെളപ്പായയില്‍ നിന്ന് നടരാജഗിരിയിലേക്ക് നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ സെക്രട്ടറിയെ വരവേറ്റു.






