യോഗത്തിന് തീരാനഷ്ടം: വെള്ളാപ്പള്ളി നടേശൻ
തികഞ്ഞ ഗുരുഭക്തനും,പ്രചാരകനും, ഗുരു ദർശനവും സന്ദേശവും ജീവിതവ്രതമാക്കിയ മഹനീയ വ്യക്തിത്വവു മാണ് ചെമ്പന്‍കുളം ഗോപി വൈദ്യര്‍.

ഇടുക്കി ജില്ലയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ എക്കാലത്തേയും മുഖം. ജില്ലയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചു. നന്നേ ചെറുപ്പത്തിൽ തന്നെ യോഗം പ്രവർത്തകനായി മാറിയിരുന്നു അദ്ദേഹം .
പീരുമേട് യൂണിയന്റെ സ്ഥാപക നേതാവ്, ദീർഘകാലം എസ്.എൻ.ഡി.പി യോഗത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, പീരുമേട് യൂണിയന്റെ പ്രസിഡന്റ്, എസ്.എൻ ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പീരുമേട് മേഖലയിലെ ചുമതലക്കാരൻ, കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യദർശിതുടങ്ങി വിവിധ നിലകളിൽ മികച്ച സേവനമാണ് അദ്ദേഹം നടത്തിയത്.
ചെമ്പന്‍കുളം ഗോപി വൈദ്യര്‍ക്ക് പ്രണാമം
കുമളി: എസ്.എന്‍.ഡി.പി യോഗം പീരുമേട് യൂണിയന്‍ പ്രസിഡന്റും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്വസ്ഥ ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് ചെമ്പന്‍കുളം ആയുര്‍വേദ ഫാര്‍മ മാനേജിംഗ് ഡയറക്ടറുമായ ചെമ്പന്‍കുളം സി.എ. ഗോപിവൈദ്യര്‍ക്ക് (82) അന്ത്യാജ്ഞലി. പാമ്പനാര്‍ എസ്.എന്‍. കോളേജ് ചെയര്‍മാനുമാണ്.
ഭാര്യ: മീനഗോപി, മക്കള്‍: ഡോ. സി.ജി. ജിനു (സി.ഇ.ഒ, സ്വസ്ഥ ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്റ് ചെമ്പന്‍കുളം ഫാര്‍മ), ഡോ. സി.ജി. ജിഷ (മെഡിക്കല്‍ ഓഫീസര്‍, ആയുഷ് ആയുര്‍വേദ പ്രാഥമിക ആരോഗ്യ കേന്ദ്രം, പത്തനാപുരം). മരുമക്കള്‍: ഡോ. കെ.കെ. ജീന (ചീഫ് മെഡിക്കല്‍ ഓഫീസര്‍, കല്ലാര്‍ ഗവ. ആയുര്‍വേദ ആശുപത്രി), അഡ്വ. എസ്.ആര്‍. അമൃത് (അമൃത് ആന്റ് അസോസിയേറ്റ്‌സ് പുനലൂര്‍), കൊച്ചുമക്കള്‍: ഡോ. സി.ജെ. ഭരദ്വജ്, ഡോ. സി.ജെ. ഭദ്രപ്രിയ, സി.ജെ. ഭാവപ്രകാശ്, ഡോ. സി.എ. ആദിശ്രീ, ഡോ. സി.എ. ആദിനാരായണന്‍
കേരളത്തിലെ തന്നെ അറിയപ്പെടുന്ന ആയുർവേദ വൈദ്യനായ ഗോപി വൈദ്യര്‍ ആയുർവേദ മരുന്ന് ഉൽപാദന രംഗത്തും ടൂറിസം രംഗത്തും ശ്രദ്ധേയനായി. സാഹിത്യ ആസ്വാദകനും കവിയുമായിരുന്നു. ഗുരു കൃതികളിൽ ആഴത്തിലുള്ള ജ്ഞാനം, അദ്ദേഹത്തെ വ്യത്യസ്തനാക്കി.
നിർണ്ണായകമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ യോഗത്തിനൊപ്പം അടിയുറച്ചു നിന്ന് പ്രവർത്തിക്കുകയും തന്റെ അനുഭവസമ്പത്തും ജീവിതവും യോഗത്തിന് നൽകുകയും ചെയ്ത തികഞ്ഞ സംഘടനാ സ്നേഹി കൂടിയായിരുന്ന ഗോപി വൈദ്യർ തന്റെ അവസാന ശ്വാസം വരെ സംഘടനയുടെ മുഖമായി ഇടുക്കിയുടെ മണ്ണിൽ നിറഞ്ഞു നിന്നു.
മികച്ച സംഘാടകൻ കൂടിയായിരുന്ന വൈദ്യരുടെ വിയോഗത്തിലൂടെ സംഘടനയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് വന്നു ചേർന്നിരിക്കുന്നത്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു. പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. എസ്. എൻ .ഡി .പി യോഗത്തിന്റെയും എന്റെയും പ്രാർത്ഥനകളും പ്രണാമവും.




