ശ്രീനാരായണ പോളിടെക്നിക് കോളേജിന് പുരസ്കാരം

കൊല്ലം:വിദ്യാഭ്യാസ മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള വിടവ് നികത്തുന്നതിൽ സമാനതകളില്ലാത്ത മികവ് പ്രകടിപ്പിച്ചതിനും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിൽ മികച്ച പങ്ക് വഹിക്കുന്നതിനും വിദ്യാർത്ഥി സമൂഹത്തിന്റെ സമഗ്രമായ കരിയർ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നതിനും മുൻകൈയെടുക്കുന്ന സ്ഥാപനത്തിനുള്ള ASAP കേരളയുടെ ഈവർഷത്തെ അവാർഡിന് കൊട്ടിയം ശ്രീനാരായണാ പോളിടെക്നിക് കോളേജ് അർഹമായി.
പ്രശസ്തിപത്രവും ട്രോഫിയും അടങ്ങുന്ന അവാർഡ് കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റി റ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പോളിടെക്‌നിക് കോളേജ് അധ്യാപകൻ സജി എസ് . Asap ഹെഡ് ട്രെയിനി ങ് കൗശൽ ജാ യിൽ നിന്നും ഏറ്റുവാങ്ങി






