അദ്ധ്യാപകര്‍ സമൂഹത്തിന്റെ ചാലകശക്തിയാകണം

തൃപ്രയാര്‍: ആധുനിക ഡിജിറ്റൽ കാലഘട്ടത്തില്‍, വിദ്യാര്‍ത്ഥികളെ നന്മയുടെ വഴിയിലേക്ക് നയിക്കാന്‍ കഴിയുന്ന ചാലകശക്തിയായി അദ്ധ്യാപകര്‍ക്ക് മാറാന്‍ കഴിയണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. യോഗം/എസ്.എന്‍.ട്രസ്റ്റ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെ റസിഡന്‍ഷ്യല്‍ ശാക്തീകരണ ശില്‍പ്പശാല ബി പോസീറ്റീവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എന്‍.ട്രസ്റ്റ് തൃശൂര്‍ ആര്‍.ഡി.സി. കണ്‍വീനര്‍ പി.കെ. പ്രസന്നന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ.ജി. ബാബു പദ്ധതി വിശദീകരിച്ചു. യോഗം നാട്ടിക യൂണിയന്‍ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ തഷ്ണാത്ത് മുഖ്യാതിഥിയായി. എസ്.എന്‍. ട്രസ്റ്റ് ഷൊര്‍ണ്ണൂര്‍ ആര്‍.ഡി.സി. ചെയര്‍മാന്‍ വി. സുധീഷ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രിന്‍സിപ്പല്‍മാരായ ഡോ. സി.ടി. അനിത, ജയാബിനി ജി.എസ്.ബി., എസ്.സുജാകുമാരി, പ്രഥമാദ്ധ്യാപകരായ മിനിജ, വിജയന്‍, ദിലീപ്കുമാര്‍, കെ.ജി. സബിത, സി.പി. ബിന്ദു, എന്‍. രാജന്‍, കോഓർഡിനേറ്റര്‍മാരായ കെ.ആര്‍ രഘുരാമന്‍, പി.ബി. ബല്‍റാം, ടി.പി ജൂകേഷ് എന്നിവര്‍ പ്രസംഗിച്ചു. സൈക്കോളജിസ്റ്റ് ഡോ. എം.എം. മഹേഷ്, സാഹിത്യകാരന്‍ ഡോ. ആര്‍. സുരേഷ് എന്നിവര്‍ ക്ലാസ് നയിച്ചു. എസ്.എന്‍.ട്രസ്റ്റ് സ്‌കൂള്‍, നാട്ടിക എസ്.എന്‍.ട്രസ്റ്റ് സ്‌കൂള്‍, ഷൊര്‍ണ്ണൂര്‍ പെരുമ്പടപ്പ് ഈസ്റ്റ് യു.പി. സ്‌കൂള്‍, നോര്‍ത്ത് എല്‍.പി. സ്‌കൂള്‍ കഴിമ്പ്രം എന്നീ വിദ്യാലയങ്ങളിലെ 90ല്‍ അധികം അദ്ധ്യാപകരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.






