തളിക്കുളം അമ്പലനട ശാഖയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

തൃപ്രയാര്‍: എസ്.എന്‍.ഡി.പി യോഗം തളിക്കുളം അമ്പലനട ശാഖയുടെ പുതിയ ആസ്ഥാനമന്ദിരം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. യോഗം നാട്ടിക യൂണിയന്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത് പ്രാര്‍ത്ഥനാ ഹാള്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.എസ്. സജീഷ് അദ്ധ്യക്ഷത വഹിച്ചു. 80 വയസ്സ് കഴിഞ്ഞ മുന്‍ഭാരവാഹികളായ അശോകന്‍ കൊല്ലാറ, ഷണ്‍മുഖന്‍ തൊഴുത്തുംപറമ്പില്‍ (റിട്ട. ആര്‍.ഡി.ഒ.) എന്നിവര്‍ക്ക് വെള്ളാപ്പള്ളി നടേശന്‍ സ്‌നേഹാദരവ് നല്‍കി. അമ്പലനട ശാഖ സ്ഥാപക സെക്രട്ടറിയായിരുന്ന ഇ.പി.സി. രാജന്‍, ദീര്‍ഘകാലം സെക്രട്ടറി ആയിരുന്ന ഒ.കെ. ദിവാകരന്‍ എന്നിവരുടെ ഫോട്ടോകളുടെ അനാച്ഛാദനം നാട്ടിക യൂണിയന്‍ വൈസ്പ്രസിഡന്റ് സുദീപ്മാസ്റ്റര്‍ നിര്‍വഹിച്ചു. നാട്ടിക യൂണിയന്‍ സെക്രട്ടറി മോഹനന്‍ കണ്ണമ്പുള്ളി മുഖ്യാതിഥിയായി. എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പ്രകാശ് കടവില്‍, നാട്ടിക യൂണിയന്‍ വനിതാസംഘം സെക്രട്ടറി ശ്രീജ മൗസ്മി, പ്രസിഡന്റ് ബിന്ദുമനോജ്, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വി.പി. പ്രഭാശങ്കര്‍, ചാവക്കാട് യൂണിയന്‍ മുന്‍ വൈസ്പ്രസിഡന്റ് വിനോദന്‍ നെല്ലിപ്പറമ്പില്‍, യൂണിയന്‍ കമ്മിറ്റി മെമ്പര്‍ ഇ.ജി. ചന്ദ്രബോസ്, യൂണിയന്‍ കൗണ്‍സിലര്‍ സി.എസ്. ഗണേശന്‍, ശാഖാ സെക്രട്ടറി കെ.ആര്‍. ബൈജു, ശാഖ വൈസ്പ്രസിഡന്റ് ഷീന പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.






