ഡോ. എം.എന്‍. സോമന്‍ നവതി മന്ദിരത്തിന് ശിലയിട്ടു

ആലുവ: നിറഞ്ഞു കവിഞ്ഞ സദസില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി എസ്.എന്‍.ഡി.പി യോഗം ആലുവ യൂണിയന്‍ ആസ്ഥാനമന്ദിരമായി നിര്‍മ്മിക്കുന്ന ഡോ. എം.എന്‍.സോമന്‍ നവതി മന്ദിരത്തിന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തറക്കല്ലിട്ടു.
ആലുവ അദ്വൈതാശ്രമത്തിന് എതിര്‍വശം ടാസ് റോഡില്‍, ശ്രീനാരായണഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനായിരുന്ന ഗോവിന്ദന്‍മേസ്തിരിയുടെ ആദ്യകാല പുരയിടമായ 17 സെന്റ് ഭൂമിയാണ് യൂണിയന്‍ ആസ്ഥാന മന്ദിരത്തിനായി സ്വന്തമാക്കിയത്. സമ്മേളനം വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു.
ഡോ.എം.എന്‍. സോമന്‍ നവതി മന്ദിരം നിര്‍മ്മാണ ഫണ്ടിലേക്ക് എസ്.എന്‍.ഡി.പി യോഗം 10 ലക്ഷം രൂപ നല്‍കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ട്രസ്റ്റും ഫണ്ട് നല്‍കും. എല്ലാ യൂണിയനുകളോടും സാമ്പത്തിക സഹായം നല്‍കാന്‍ നിര്‍ദ്ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡോ. എം.എന്‍. സോമന്‍ ആലുവക്കാരുടെ മാത്രമല്ല, എസ്.എന്‍.ഡിപി യോഗത്തിന്റെ പൊതുസ്വത്താണന്നും ഇത്രയും ലളിതമായി ജീവിക്കുന്ന യോഗം പ്രസിഡന്റ് മുമ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു., എസ്.എൻ ട്രസ്റ്റ് ഡയറക്റ്റർ ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപം തെളിയിച്ചു. യോഗം പ്രസിഡന്റ് ഡോ എം എൻ സോമൻ, യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, റബ്ബർ ബോർഡ് ഓഫ് ഇന്ത്യ വൈസ് ചെയർമാൻ. കെ. എ. ഉണ്ണികൃഷ്ണൻ, മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി. കെ. നാരായണൻ, പറവൂർ യൂണിയൻ പ്രസിഡന്റ് സി എൻ. രാധാകൃഷ്ണൻ,സെക്രട്ടറി ഷൈജു മനയ്ക്കപ്പടി, ബോർഡ് മെമ്പർ ടി എസ് ജയരാജ്, ഇസ്പെക്റ്റിംഗ് ഓഫീസർ ഡി ബാബു, യോഗം അസി. സെക്രട്ടറി കെ. എസ് സ്വാമിനാഥൻ, യോഗം ബോർഡ് മെമ്പർമാരായ വി. ഡി. രാജൻ, പി. പി. സനകൻ, ടി. എസ്. അരുൺ, യൂണിയൻ കൗൺസിലർ മാരായ സജീവൻ ഇടച്ചിറ, ടി. എസ്. സിജുകുമാർ, വി. എ. ചന്ദ്രൻ, രൂപേഷ് മാധവൻ, സുനിൽ ഘോഷ്, എ. ബി. അനിൽകുമാർ, കെ. കെ. മോഹനൻ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ലത ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിന്ദു രതീഷ്, യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി പ്രസിഡന്റ് അമ്പാടി ചെങ്ങമനാട്, സെക്രട്ടറി സുനീഷ് പട്ടേരിപ്പുറം, സൈബർ സേന ചെയർമാൻ ജഗൽ ജി. ഈഴവൻ, കൺവീനർ ദീപക് മാങ്ങാംപിള്ളി, ജോ കൺവീനർ കോമള കുമാർ, കൗൺസിലിംഗ് ഫോറം പ്രസിഡന്റ് ബിജു വാലത്ത്, സെക്രട്ടറി പ്രവീണ ബിജു, പെൻഷനേഴ്സ് ഫോറം കേന്ദ്ര സമിതി അംഗം ടി. കെ. വിജയൻ, സെക്രട്ടറി ടി. കെ. രാജപ്പൻ, കുമാരി സംഘം പ്രസിഡന്റ് വൈഷ്ണവി ബൈജു, എന്നിവർ സംസാരിച്ചു. വൈദികയോഗം കേന്ദ്ര സമിതി അംഗം സൗമിത്രൻ തന്ത്രികളുടെ മുഖ്യ കാർമികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി എ. എൻ. രാമചന്ദ്രൻ സ്വാഗതവും, വൈസ് പ്രസിഡന്റ് പി. ആർ. നിർമ്മൽ കുമാർ കൃതജ്ഞതയും രേഖപ്പെടുത്തി. നാല് നിലകളായി 12,000 ചതരശ്ര അടിയിലാണ് പുതിയ കെട്ടിടം. 2.8 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്, 200 പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍, യൂണിയനും പോഷക സംഘടനകള്‍ക്കും ഓഫീസ് മുറികള്‍, കടമുറികള്‍, ഭൂഗര്‍ഭ പാര്‍ക്കിംഗ് സൗകര്യം എന്നിവയുണ്ടാകും






