എസ്.എന്‍.ഡി.പി യോഗം നേട്ടങ്ങളുടെ പാതയിൽ

പത്തനംതിട്ട: എസ്.എന്‍.ഡി.പി യോഗത്തിന്റെ ചരിത്രത്തില്‍ ശാഖാ നേതൃസംഗമങ്ങള്‍ നടത്തുന്നത് ആദ്യമായാണെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശാഖാ നേതൃത്വ സംഗമത്തില്‍ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 30 വര്‍ഷങ്ങള്‍ കൊണ്ട് സംഘടന വളര്‍ന്നു. ആര്‍. ശങ്കറിനു ശേഷമുള്ള കാലത്ത് കാര്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ കഴിഞ്ഞ 30 വര്‍ഷങ്ങള്‍ കൊണ്ട് 130 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എസ്.എന്‍.ഡി.പി യോഗത്തിനും എസ്.എന്‍.ട്രസ്റ്റിനുമായി നേടിയെടുക്കുവാന്‍ കഴിഞ്ഞു. പ്രാതിനിധ്യ വോട്ടവകാശം 50 വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ചതാണ്. യോഗത്തെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് പലരും കോടതിയില്‍ പോകുന്നത്.

Author

96 Views
Scroll to top
Close
Browse Categories