പത്തനംതിട്ട, പന്തളം, റാന്നി യൂണിയനുകൾക്ക് അഭിനന്ദനം

പത്തനംതിട്ട, പന്തളം യൂണിയനുകളുടെ നേതൃത്വ സംഗമത്തിൽ യോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശന്‍ ഭദ്രദീപം തെളിക്കുന്നു.

പത്തനംതിട്ട: എസ്.എന്‍.ഡി.പി യോഗത്തിന്റെ പന്തളം, പത്തനംതിട്ട, റാന്നി യൂണിയനുകളെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിനന്ദിച്ചു. പത്തനംതിട്ട, പന്തളം യൂണിയനുകള്‍ ശക്തമാണ്. പത്തനംതിട്ട,പന്തളം യൂണിയനുകളുടെ നേതൃത്വ സംഗമത്തില്‍ സംസാരിക്കുകയായിരുന്നുയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ .
കുറഞ്ഞ കാലം കൊണ്ടാണ് പ്രധാനറോഡിന്റെ വശത്ത് പന്തളം യൂണിയന്‍ മനോഹരമായ കെട്ടിടം പണിതത്. സീറോയില്‍ നിന്ന് അവര്‍ ഹീറോയായി. പന്തളം യൂണിയന്‍ പ്രസിഡന്റ് ഡോ. എ.വി. ആനന്ദരാജും കൂട്ടരും അഭിനന്ദമര്‍ഹിക്കുന്നു. സ്വന്തം മണ്ണില്‍ നിന്ന് സംഘടനയെ കെട്ടിപ്പടുത്താണ് പത്തനംതിട്ട യൂണിയന്‍ മുന്നോട്ടു പോകുന്നത്. രണ്ടു യൂണിയനുകളും തനിക്ക് ജീവനെപ്പോലെയാണെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
വിശ്വാസപൂര്‍വം സംഘടനാ പ്രവര്‍ത്തനം നടത്താന്‍ ഏല്‍പ്പിച്ച പലരും എന്നെയും നിങ്ങളേയും ചതിച്ചു. യൂണിയന്റെ പ്രവര്‍ത്തനത്തെ കടുത്ത ബുദ്ധിമുട്ടിലാക്കി. ഈ പ്രതിസന്ധി ഘട്ടത്തിലാണ് റാന്നി യൂണിയനില്‍ അഡ്വ. മണ്ണടി മോഹന്‍ ചുമതലയിലെത്തിയത്. വിട്ടുവീഴ്ചയില്ലാത്ത സംഘടനാ പ്രവര്‍ത്തനത്തിലൂടെ പ്രതിസന്ധി ഘട്ടത്തെ മറികടക്കാന്‍ ശാഖാ ഭാരവാഹികളെ സംഘടിപ്പിച്ച് നടത്തിയ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ്തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്,പത്തനംതിട്ട യൂണിയൻ പ്രസിഡൻറ് കെ.പത്മകുമാർ, സെക്രട്ടറി ഡി. അനിൽകുമാർ, പന്തളം യൂണിയൻ പ്രസിഡന്റ്അഡ്വ. സിനിൽ മുണ്ടപ്പള്ളി, സെക്രട്ടറി ഡോ. എ.വി. ആനന്ദരാജ് എന്നിവർ സംസാരിച്ചു.

Author

67 Views
Scroll to top
Close
Browse Categories