സാർത്ഥകമായ 30 വർഷങ്ങൾ വർക്കലയിൽ

വര്‍ക്കല: എസ്.എന്‍.ഡി.പി യോഗം, എസ്.എന്‍.ട്രസ്റ്റ് നേതൃത്വത്തിൽ 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ശിവഗിരി യൂണിയന്റെ നേതൃത്വത്തില്‍ സ്‌നേഹാദരവ് നല്‍കി. രണ്ടരക്കോടി രൂപ ചെലവില്‍ ശിവഗിരി യൂണിയന്‍ പുതിയതായി നിര്‍മ്മിച്ച യൂണിയന്‍ ഓഫീസിന്റെ ഉദ്ഘാടന വേദിയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന്റെ സാന്നിദ്ധ്യത്തിൽ യൂണിയന്റെ സ്‌നേഹാദരവ് വെള്ളാപ്പള്ളി നടേശന്‍ ഏറ്റുവാങ്ങി. പുഷ്പകിരീടവും വാളും ഹാരവും അണിയിച്ച് യൂണിയന്‍ നേതാക്കാള്‍ വെള്ളാപ്പള്ളി നടേശനെ ആദരിച്ചു.
ശിവഗിരി യൂണിയന്റെ കീഴിലുള്ള ശാഖകളില്‍ നിന്നെത്തിയആയിരക്കണക്കിന് പ്രവർത്തകർ സ്‌നേഹാദരവ് നൽകാനെത്തി . ഉദ്ഘാടന സമ്മേളനത്തിന് ശേഷം ശിവഗിരി യൂണിയന്‍ പ്രസിഡന്റ് കല്ലമ്പലം ബി. ജയപ്രകാശനും സെക്രട്ടറി അജി എസ്. ആര്‍.എമ്മിനുമൊപ്പം വെള്ളാപ്പള്ളി നടേശന്‍ തുറന്ന വാഹനത്തില്‍ ശിവഗിരി യൂണിയന്റെ പുതിയ ഓഫീസിലേക്ക് പുറപ്പെട്ടു. ശിവഗിരി യൂണിയന്‍ ഓഫീസ് അങ്കണത്തില്‍ ഒരുക്കിയ നിലവിളക്കില്‍ വെള്ളാപ്പള്ളി നടേശനും യൂണിയന്‍ ഭാരവാഹികളും ഭദ്രദീപം തെളിച്ചു. ശിവഗിരി യൂണിയന്‍ മന്ദിരത്തിലെ പ്രാര്‍ത്ഥനാഹാളില്‍ പ്രീതിനടേശന്‍ ദീപം തെളിച്ചു. സ്വന്തമായി ആസ്ഥാനം യാഥാര്‍ത്ഥ്യമാക്കിയശിവഗിരി യൂണിയന്‍ ഭാരവാഹികളെ വെള്ളാപ്പള്ളി നടേശന്‍ അഭിനന്ദിച്ചു.






