പാങ്ങോട് ശാഖാ ഗുരു ക്ഷേത്ര സമർപ്പണവും മന്ദിര ഉദ്‌ഘാടനവും

കല്ലറ : സി. കേശവൻ സ്മാരക കല്ലറ യൂണിയനിലെ പാങ്ങോട് ശാഖാ ഗുരു ക്ഷേത്ര സമർപ്പണവും, ആഫീസ് മന്ദിര ഉദ്‌ഘാടനവും യോഗം വൈസ് പ്രസിഡന്റ്.തുഷാർ വെള്ളാപ്പള്ളി നിർവ്വഹിച്ചു.
സന്തോഷ് തന്ത്രികളുടെ മുഖ്യ കാർമികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. പാങ്ങോട് ശാഖാ പ്രസിഡന്റ് മധുകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ഉത്ഘാടന യോഗത്തിൽ ശാഖാ സെക്രട്ടറി ബിജു.എസ് സ്വാഗതം പറഞ്ഞു.
കല്ലറ യൂണിയൻ ചെയർമാൻ പച്ചയിൽ സന്ദീപ്, കൺവീനർ വിപിൻ രാജ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കമ്മറ്റി അംഗങ്ങളായ രാജീവ് കെ.ജി.എസ്,കണ്മണി വിഷ്ണു,അജി.കെ.രാജൻ,സുനിൽ ബിൻസി,തട്ടത്തുമല അനീഷ്,തുടങ്ങിയവർ സംസാരിച്ചു.ശാഖാ വൈസ് പ്രസിഡന്റ് അജയകുമാർ നന്ദി പറഞ്ഞു.






