തുടര്‍ച്ചയായകേസും ആരോപണങ്ങളും യോഗത്തെ തകര്‍ക്കാന്‍

ചേര്‍ത്തല: യോഗത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങളുടെ ഭാഗമാണ് തുടര്‍ച്ചയായ കേസും ആരോപണങ്ങളുമെന്നും ഇതിനൊന്നും മുന്നില്‍ തലകുനിക്കുകയില്ലെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം ചേര്‍ത്തല യൂണിയനിലെ ചേര്‍ത്തല, പാണാവള്ളി, അരൂര്‍ മേഖലകളുടെ നേതൃത്വത്തില്‍ നടന്ന നേതൃത്വ സംഗമത്തില്‍ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു തുഷാര്‍. യോഗത്തിനെതിരെ തെറ്റായ പ്രചാരണങ്ങളാണ് വ്യാപകമായി നടക്കുന്നത്. ഇതിനെ ശക്തമായി പ്രതിരോധിക്കാനുള്ള ശക് തിയോഗത്തിനുണ്ട്. കഴിഞ്ഞ 30 വര്‍ഷക്കാലം യോഗത്തിന്റെ സുവര്‍ണ കാലഘട്ടമാണ്. വിദ്യാഭ്യാസ രംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് കൈവരിച്ചത്. ത്രീടയര്‍ സംവിധാനത്തിനുള്ള യോഗത്തിന്റെ സംഘടനാ സംവിധാനം ഇന്ന് അഞ്ച് ടയറിലെത്തി. ഇതിനും പുറമേ നിരവധി പോഷക സംഘടനകളും രൂപീകരിച്ച് ഇന്ന് യോഗം ഇന്ത്യയിലെ തന്നെ മികച്ച സംഘടനകളിലൊന്നായി മാറിയെന്നും തുഷാര്‍ പറഞ്ഞു.






