മാന്നാര്‍ യൂണിയന്റെ പുരസ്കാര സംഗമം

മാന്നാര്‍: വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വെള്ളാപ്പള്ളിനടേശന്റെ നേതൃത്വത്തിൽ എസ്.എന്‍.ഡി.പി യോഗം നടത്തി വരുന്നതെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. പറഞ്ഞു.
മാന്നാര്‍ യൂണിയന്റെ നേതൃത്വത്തില്‍ വെള്ളാപ്പള്ളി നടേശന് വിദ്യാഭ്യാസ കനിവ് പദ്ധതിയിലൂടെ വിദ്യാഭ്യാസ പ്രതിഭകള്‍ക്ക് ആദരവ് നല്കുന്ന പുരസ്കാര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമേശ് ചെന്നിത്തല. യൂണിയന് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ യൂണിയന് ചെയര്മാന് എം. ഹരിലാല്‍ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ പുഷ്പശശികുമാര്‍ വിദ്യാഭ്യാസ പ്രതിഭകളെ പരിചയപ്പെടുത്തി. കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ്ടു, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ. പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച ശാഖാ അംഗങ്ങളുടെ മക്കള്‍ക്ക് ആദരവും ക്യാഷ് അവാര്‍ഡും പുരസ്കാര വിതരണവും രമേശ് ചെന്നിത്തല നിര്‍വഹിച്ചു.
യൂണിയന് അഡ്.കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രപ്രസാദ് അമൃത, അനില്‍കുമാര്‍ ടി.കെ., ഹരിപാലമൂട്ടില്‍, പി.ബി. സൂരജ്, അനിഷ് പി. ചേങ്കര, മേഖലാ ചെയര്മാന്മാരായ കെ. വിശ്വനാഥന്, ബിനുബാലന്‍, കെ. വിക്രമന്, കണ്‍വീനര്‍മാരായ പി. മോഹനന്, സുധാകരന് സര്‍ഗ്ഗം, രവി പി. കളീയ്ക്കല്‍, എം. ഉത്തമന്, വനിതാസംഘം യൂണിയന് ചെയര്‍പേഴ്സണ്‍ ശശികല രഘുനാഥ്, വൈസ് ചെയര്‍പേഴ്സണ്‍ ബിനി സതീശന്, കണ്‍വീനര്‍ വിജയലക്ഷ്മി, ട്രഷറര്‍ പ്രവദരാജപ്പന്, യൂത്ത്മൂവ്മെന്റ് യൂണിയന് പ്രസിഡന്റ് വിധു വിവേക്, സെക്രട്ടറി ബിനുരാജ് വി., എംപ്ലോയീസ് ഫോറം യൂണിയന് കണ്‍വീനര്‍ കെ.വി. സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മാന്നാര്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലസുന്ദരപണിക്കര്‍, ഗ്രാമപഞ്ചായത്തംഗം സുജിത് ശ്രീരംഗം, കെ.പി.സി.സി. അംഗം രാധേഷ് കണ്ണന്നൂര്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന് കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം സ്വാഗതവും അഡ്. കമ്മിറ്റിയംഗം രാധാകൃഷ്ണന് പുല്ലാമഠത്തില്‍ നന്ദിയും പറഞ്ഞു.






