ചിന്നംവിളി

ചതിക്കുഴി പണിതവന്റെ
മനസ്സ് വായിക്കാനറിയാത്ത
ഒരു നിമിഷം.

കര കയറാനാവാതെ
വീർപ്പ് മുട്ടി
ചതിക്കുഴിയിൽ
വീഴ്ത്തപ്പെട്ട്,
സ്വാതന്ത്ര്യത്തെ
ചങ്ങലക്കിട്ട്
പ്രതീക്ഷകളെയും.
കിനാവുകളെയും
തടവിലിട്ട്
നാട് കടത്തപ്പെടുന്ന

മദമിളകിയ ചില
ഇരുകാലികൾക്കിടയിൽ
അസ്വസ്ഥതയുടെ
നെടുവീർപ്പുകളിൽ
നെഞ്ച് പൊട്ടി

അറുത്തെടുക്കപ്പെട്ട
കുടുംബ ബന്ധങ്ങളിലേക്ക്
തിരിച്ച് പോകാൻ
ഓർമ്മയിലെ കാട് പൂത്ത
ഗന്ധം തിരയുന്ന

ആചാരാനുഷ്ഠാനങ്ങളെയും
ആഘോഷങ്ങളെയും
ചുമലിൽ വഹിക്കാൻ
വിധിക്കപ്പെട്ട ഒരു പാവം.

8848615788

Author

121 Views
Scroll to top
Close
Browse Categories