മന്ത്രി സജി ചെറിയാന് പുഷ്പ കിരീടം

മന്ത്രി സജി ചെറിയാനെ മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ പുഷ്പ കിരീടം ചൂടിച്ചപ്പോൾ

മാന്നാർ: മന്ത്രി സജി ചെറിയാന് മാന്നാർ യൂണിയൻ പുഷ്പ കിരീടം സമ്മാനിച്ചു. യോഗം മാന്നാർ യൂണിയൻ 6188-ാം നമ്പർ പാവുക്കര കിഴക്ക് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് പാവുക്കര കിഴക്ക് ശ്രീനാരായണ കൺവെൻഷന്റെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു മന്ത്രി സജി ചെറിയാന് മാന്നാർ യൂണിയൻ പുഷ്പ കിരീടം സമ്മാനിച്ചത്.

യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ മന്ത്രിയെ പുഷ്പ കിരീടം ചൂടിച്ചു. മലപ്പുറം ജില്ലയിൽ ഈഴവ സമുദായത്തിന്റെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ പലഭാഗത്തുനിന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ പിന്തുണയർപ്പിച്ച് കരുത്ത് പകർന്ന മന്ത്രി സജി ചെറിയാൻ മാന്നാർ യൂണിയന്റെ അഭിമാനമാണെന്നും ശ്രീനാരായണ പ്രസ്ഥാനം എന്നും നന്ദിയോടെ ഓർക്കുമെന്നും യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം പറഞ്ഞു. യൂണിയൻ ജോ.കൺവീനർ പുഷ്പ ശശികുമാർ, യൂണിയൻ അഡ്.കമ്മറ്റി അംഗങ്ങളായ ഹരി പാലമൂട്ടിൽ, അനിൽകുമാർ ,ടി.കെ, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ് അമൃത, പി.ബി സൂരജ്, അനിഷ്‌ പി.ചേങ്കര എന്നിവർ സംബന്ധിച്ചു.

Author

Scroll to top
Close
Browse Categories