ചെങ്ങന്നൂര്‍ യൂണിയന്റെ പ്രതിഭാ പുരസ്‌കാര വിതരണ സമ്മേളനം

എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഭാ പുരസ്‌കാര വിതരണ സമ്മേളനം യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂര്‍: വിമര്‍ശനങ്ങളുടെ നടുവിലും മാറ്റങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതു കൊണ്ടാണ് വിദ്യാഭ്യാസം, വിവാഹ സഹായം, ചികിത്സാ സഹായം, മൈക്രോഫിനാന്‍സ് തുടങ്ങിയവ ആരംഭിച്ച് എസ്.എന്‍.ഡി.പി യോഗത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം ചെങ്ങന്നൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഭാ പുരസ്‌കാര വിതരണ സമ്മേളനം 1848-ാം നമ്പര്‍ തുരുത്തിമേല്‍ ശാഖാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും നാക് എ ഗ്രേഡ് ലഭിച്ച എസ്.എന്‍. കോളേജിനെയും അദ്ദേഹം അനുമോദിച്ചു. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍ സുരേഷ് പരമേശ്വരന്‍ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂര്‍ ആര്‍.ഡി.സി. ചെയര്‍മാന്‍ ഡോ. എ.വി. ആനന്ദരാജ് മുഖ്യപ്രഭാഷണം നടത്തി. ജയദേവന്‍ ശാന്തി, സൈജുസോമന്‍ ശാന്തി, പഞ്ചായത്ത് മെമ്പര്‍ ജി. വിവേക്, പ്രസന്നന്‍ കെ.വി., വികാസം ദേവന്‍, വിജിന്‍രാജ്, ഷോണ്‍ മോഹന്‍, വിനീത് വിജയന്‍, സജീവ് എം, പി.കെ. പുരുഷോത്തമന്‍, രവി കുട്ടപ്പന്‍, ഡി. ഷാജി, പി.എസ്. ചന്ദ്രദാസ്, രാജേഷ്, രമണി കാര്‍ത്തികേയന്‍, വിഷ്ണുരാജ് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ മേഖലയിലും കലാ-കായിക രംഗങ്ങളിലും മികച്ച വിജയം കൈവരിച്ച ചെങ്ങന്നൂര്‍ യൂണിയനിലെ ശാഖകളിലെ 200ല്‍ പരം വിദ്യാര്‍ത്ഥികളെ ആദരിച്ചു.

Author

128 Views
Scroll to top
Close
Browse Categories