പൊന്നുരുളി

പൊക്കണത്തിലുള്ളിലൊണ്ടേ
പൊന്നുരുളി പൊരുളുരുളി
തച്ചുടയ്ക്കാന്‍തരികയില്ലേ
തപ്പിടല്ലേ തടവിടല്ലേ

പിച്ചതെണ്ടി വാങ്ങിയതോ
ചരക്കടിച്ചുമാറ്റിയതോ
വെച്ചവെള്ളംവാങ്ങിയേരെ-
വെലപ്പോവില്ലൊരിത്തിരി കണ്ടതാണേ
അച്ചിമാരായിയെത്തറൊണ്ട്
പെറ്റതാണോ പെറാത്തതാണോ
പത്തുപുത്തന്‍ കൊതിപെരുത്ത്
പാത്തുകേറിപ്പൊറുത്തതാണോ
തോട്ടികണ്ടാല്‍പ്പേടിയില്ലാ-
കൊലക്കൊമ്പനെന്നപടുതിയൊണ്ടേ
വാശിപൂശീമദപ്പാടില്‍ നിന്ന്
വല്ലാതെ ചിന്നം വിളിക്കുന്നൊണ്ടേ
എങ്കിലോ ഞാന്‍ പാവമല്ലേ
എന്റെ പാകം നളപാകമല്ലേ
എങ്കിലോ ഞാന്‍ നോക്കുകുത്തി
എന്നെയാരു മൂക്കുകുത്തി
എന്തുവാടാ പ്രാന്തുമുത്തോ
മന്തനോ നീ കാട്ടുമാക്കനോ നീ
കൊണ്ടുപോടാ നിന്റെ കുന്തം!
മണ്ട് മണ്ട് വശപ്പെശക്
എന്നുരുളി പൊന്നുരുളി, എന്റെ
കണ്ണുരുളി കരളുരുളി
പെണ്ണുരുളി ആണുരുളി, കണ്ണു
മഞ്ഞളിക്കും കണിപ്പൊന്നുരുളി

……………………………………………………..

ഞങ്ങളെല്ലാം ഇങ്ങിവിടെ
പെങ്ങളേ നീയെങ്ങെവിടെ
കണ്ണിലെല്ലാമിരുട്ടുമൂടി
തിണ്ണയെങ്ങ്, തടുക്കിതെങ്ങ്

Author

190 Views
Scroll to top
Close
Browse Categories